വിവാദ അഭിമുഖം: മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി

കൊച്ചി: 'ദി ഹിന്ദു' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. മുഖ്യമന്ത്രിയെ കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികക്കും എതിരെ കേസെടുക്കണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ എം. ബൈജു നോയൽ ആണ് പരാതിക്കാരൻ.

എറണാകുളം സെൻട്രൽ പൊലീസിനെയും സിറ്റി പൊലീസ് കമീഷണറെയും സമീപിച്ചിട്ടും പരാതിയിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമ‍ർശങ്ങളെന്നാണ് ഹരജിക്കാരൻ പറയുന്നത്.

പത്രത്തിൽ വന്ന അഭിമുഖത്തിലെ പരാമർശങ്ങൾ വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതാണെന്നും ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖമാണ് ‘ദ ഹിന്ദു’ ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസൻ എന്ന പി.ആർ ഏജൻസിയാണ് പ്രസ്തുത പരാമർശം ഉൾപ്പെടുത്തണമെന്ന് ആവശ്യ​പ്പെട്ട് തങ്ങളെ സമീപിച്ചതെന്ന് ‘ദ ഹിന്ദു’ പത്രം വിശദീകരണത്തിൽ വ്യക്തമാക്കി.

അഭിമുഖത്തിലെ വിവാദ പരാമർശം ഇങ്ങനെ:

‘ദ ​ഹി​ന്ദു’ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​ർ ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളെ ര​ഹ​സ്യ​മാ​യി ക​ണ്ട​ത്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തിനാണ് മലപ്പുറത്തിനെതിരായ വിവാദ പരാമർശം നടത്തിയത്. ‘‘നാ​ളു​ക​ളാ​യി യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന ന്യൂ​ന​പ​ക്ഷം ഇ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്. അ​ത്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി, ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ആ​ർ.​എ​സ്.​എ​സി​നെ​തി​രെ, സി.​പി.​എം മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നെ​ന്ന്​ വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

അ​തി​ന് കൂ​ട്ടു​നി​ന്ന് വ​ർ​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ൻ​വേ​ണ്ടി ചി​ല തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളും പ​ണി​യെ​ടു​ക്കു​ന്നു. മു​സ്​​ലിം തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ​ക്കെ​തി​രെ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ നീ​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ൾ​ക്ക്​ എ​തി​രാ​ണ്​ എ​ന്ന്​ വ​രു​ത്താ​ൻ അ​വ​ർ ശ്ര​മി​ക്കു​ക​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ കേ​ര​ള പൊ​ലീ​സ്​ 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി​യു​ടെ ഹ​വാ​ല​പ്പ​ണ​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഈ ​പ​ണ​മ​ത്ര​യും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്​ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്. ആ​ർ.​എ​സ്.​എ​സി​നോ​ട്​ സി.​പി.​എ​മ്മി​ന്​ മൃ​ദു​സ​മീ​പ​നം എ​ന്ന​ത്​ സ്വ​ർ​ണ​വും ഹ​വാ​ല​യും ​പി​ടി​കൂ​ടി​യ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ്.’’

Tags:    
News Summary - Controversial interview: Petition demanding action against Chief Minister and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.