തിരുവനന്തപുരം: കക്കുകളി നാടക വിവാദത്തിൽ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ. പരാതി പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'നാടകം പരിശോധിച്ച് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാരുമായി ബന്ധം ഇല്ലാത്തതിനാൽ നാടകം വിലക്കാൻ കഴിയില്ല, ബഹിഷ്കരിക്കേണ്ടത് ജനങ്ങളാണ്. ആശയങ്ങൾ ആരെയും വേദനിപ്പിക്കാനല്ല, മനുഷ്യ നന്മക്ക് വേണ്ടിയാണ്' എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.