തിരുവനന്തപുരം: വിലക്കയറ്റം കൊടികുത്തി വാഴുന്ന കേരളത്തില്‍ ജീവനക്കാരന്റെ കുടിശ്ശികയായ 11 ശതമാനം ക്ഷാമബത്തയും ലീവ് സറണ്ടറും ഉള്‍പ്പെടെ തടഞ്ഞുവെക്കപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. ഇത് ജീവനക്കാരുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല.
നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പോരാടുന്നതെന്നും അവരെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്നും സുധാകരൻ പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപതികളെപ്പോലെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കൾക്കും സര്‍ക്കാര്‍ ജോലി വീതം െവച്ച് നല്‍കുകയാണെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മരിയാപുരം ശ്രീകുമാര്‍, കെ. ജയന്ത്, ജി.എസ്. ബാബു, എം. ഉദയസൂര്യന്, പ്രതാപചന്ദ്രന്, സി. പ്രദീപ്, എ.എം. ജാഫര്‍ഖാന്‍, ജി.എസ്. ഉമാശങ്കര്‍, എ.പി. സുനില്‍, എം.ജെ. തോമസ് ഹെര്‍ബിറ്റ്, കെ.കെ. രാജേഷ്ഖന്ന സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.