ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയിൽ കെട്ടിവെക്കാൻ ആരും ശ്രമിക്കേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സി.പി.എമ്മാണെന്നും സുധാകരൻ പറഞ്ഞു.
ഞങ്ങൾ കലാപത്തെ പ്രോത്സാഹിപ്പിക്കില്ല. ഈ കൊലപാതകത്തെ ശക്തിയുക്തം അപലപിക്കുന്നു. സാഹചര്യത്തെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ച് പ്രതികരിക്കും. ഒരു കൊലയാളിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ല.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആക്ഷേപം, ആ കിരീടം, ഏറ്റവും അനുയോജ്യമാകുന്നത് പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും തലയിലാണ്. അത് അവിടെ തന്നെ വെച്ചാൽ മതി, എന്‍റെ തലയിൽ വെക്കാൻ ശ്രമിക്കേണ്ട -കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.