തൃശൂർ: 2013 സെപ്റ്റംബർ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്ര ത്തിൽ ‘നോട്ട’ക്ക് ഇടം നൽകണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാർഥിക് കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ‘ഇതിൽ ആരുമല്ല’ എന്ന് അർഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടർമാർ കൂടുതലായി ബൂത്തിലെത്താൻ സഹായിക്കുമെന്ന വിലയിരുത്തൽകൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴിമതിയും വർഗീയതയുമായിരുന്നു വിഷയമെങ്കിൽ ഇത്തവണ ഒറ്റ ചോദ്യമേയുള്ളൂ; രാജ്യത്തിെൻറ ഭരണഘടനയും ജനാധിപത്യവും നിലനിൽക്കണോ?. ഇത്തവണ ഇൗ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞാൽ പിന്നീട് ഒരുപക്ഷെ, വോട്ട് ചെയ്യാൻ പോലും അവസരം ലഭിച്ചെന്ന് വരില്ല.
ഇടത്, വലത് പാർട്ടികളെന്നോ പ്രധാനമന്ത്രി ആരെന്നോ വിഷയമല്ല. പ്രധാനമന്ത്രിയെയല്ല, നാടിനും രാജ്യത്തിനും നല്ലത് ചെയ്യാൻ കഴിവുള്ള എം.പിയെയാണ് തെരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി പിന്നീട് വരേണ്ടതാണ്. ഇൗ യാഥാർഥ്യം പക്ഷെ, മാധ്യമങ്ങൾ പോലും ബിംബങ്ങളെ ഉയർത്തിക്കാട്ടി മറച്ചു പിടിക്കുന്നുണ്ട്. യു.പി.എ ഭരിച്ച കാലത്ത് അഴിമതിയുടെ ആധിക്യം ഉണ്ടായിരുന്നു. പക്ഷെ, ശ്വസിക്കാൻ ഇടമുണ്ടായിരുന്നു. ഇന്ന് ഏത് നിമിഷവും ഗൗരി ലേങ്കഷാവാമെന്ന് ഭയപ്പെട്ട് കഴിയുന്നവരുടെ ഇന്ത്യയാണ്. അതുകൊണ്ട് ഇതുവരെയുള്ള മാനദണ്ഡമല്ല ഇത്തവണ. കൂട്ടത്തിൽ നല്ല ഒരാൾക്ക് വോട്ടുകൊടുത്ത് ജനാധിപത്യവും അതുവഴി ഭരണഘടനയും അതിലൂടെ രാജ്യത്തെ തന്നെയും നിലനിർത്താനുള്ള ബാധ്യതയാണ് ഇത്തവണ ഒാരോ വോട്ടർക്കുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.