'അമ്മയേക്കാൾ നൊന്ത്, എനിക്ക് പുനർജന്മമേകിയ രാജിക്ക്..'അദ്ദേഹം കുറിച്ചു

''ഇനി അധിക കാലം ഗുളിക കഴിക്കേണ്ടി വരില്ല;ഡോണ്ട് വറി മാൻ'' എെൻറ മരണത്തെക്കുറിച്ചാണ് ഡോക്ടർ പറഞ്ഞത്. നല്ല നർമബോധമുണ്ട്.പറഞ്ഞത് ശരിതന്നെ..മുങ്ങുന്ന കപ്പലിലെ കപ്പിത്താനാണ് ഞാൻ.പ്രജകൾ ഭാര്യ രാജിയും മോനും മാത്രം.,അവർക്കായി ഞാൻ അവശേഷിപ്പിക്കുന്നത് ദുഷ്പേരുമാത്രം... കുടിയൻ !''..(കുടിയെൻറ കുമ്പസാരം- ഡോ.ജോൺസ് കെ.മംഗലം)

മദ്യപാനത്തിൽ നിന്ന് രക്ഷ നേടാനാകാതെ കുടുംബം പോറ്റാൻ മരണമേ മാർഗമുള്ളൂ എന്ന് തീരുമാനിച്ച് ഇൻഷുറൻസ് പോളിസി എടുക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി ഡോക്ടറുടെ അടുത്തെത്തിയ 20 വർഷംമുമ്പത്തെ സ്വന്തം അനുഭവം ഡോ. ജോൺസ് കെ. മംഗലം 'കുടിയെൻറ കുമ്പസാരം' എന്ന സ്വന്തം അനുഭവക്കുറിപ്പിൽ എഴുതിവെച്ചിട്ടുണ്ട്. മനസ്സുമാറി മദ്യവിമുക്തിക്കായി 'പുനർജ്ജനി' എന്ന ഡീ അഡിക്ഷൻ കേന്ദ്രം സ്ഥാപിച്ച ജോൺസ് ത​െൻറ എഴുന്നൂറ് പേജ് വരുന്ന ആത്മകഥ സമർപ്പിച്ചത് ദീർഘകാലം തെൻറ മദ്യാസക്തിയെ സഹിച്ച ഭാര്യക്കാണ്, 'അമ്മയേക്കാൾ നൊന്ത്, എനിക്ക് പുനർജന്മമേകിയ രാജിക്ക്..'അദ്ദേഹം കുറിച്ചു.

ജോൺസൺ എന്ന ഡോ.ജോൺസ് കെ മംഗലം ബുധനാഴ്​ചയാണ്​ എറണാകുളം അമൃത ആശുപത്രിയിൽ വെച്ച്​ അന്തരിച്ചത്​. തൃശൂർ കേരളവർമ്മ കോളേജിലെ ഫിലോസഫി വിഭാഗം തലവനായി രണ്ടുവർഷംമുമ്പു് അദ്ധ്യാപക സേവനത്തിൽ നിന്നും വിരമിച്ചു.

മരുന്നും തടവറയുമില്ലാതെ ആയിരക്കണക്കിനു മദ്യാസക്ത രോഗികളെ മരണക്കയത്തിൽ നിന്നും ജീവ​െൻറ തീരത്തേയക്കു വലിച്ചടുപ്പിച്ച സ്നേഹനിധിയായ പച്ചമനുഷ്യനായിരുന്നു ജോൺസൺ.

സിനിമ കഥയെ വെല്ലുന്ന ജീവിതമായിരുന്നു ജോൺസിെൻറത്. ആ ലഹരിയിൽ എഴുതിയ ആത്മകഥ കൂടിയാണ് കുടിയെൻറ കുമ്പസാരം. അടുക്കും ചിട്ടയുമില്ലാതെ പച്ചയായ ജീവിതമായിരുന്നു ആ പുസ്തകത്തിൽ ജോൺസ് കുറിച്ചത്.ഏഴാംക്ലാസിൽ പഠിക്കുേമ്പാൾ രുചിച്ച മദ്യം ജീവിതത്തെ കാർന്നുതിന്നതിെൻറ നേർ സാക്ഷ്യവിവരണം. പ്രീഡിഗ്രിക്ക് രണ്ടുവട്ടം തോറ്റിട്ടും ബി.എക്കും എം.എക്കും കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നാംറാങ്ക് നേടി. ഇതിനിടെയായിരുന്നു പൂമലയിൽ ചുമട്ടുതൊഴിലാളിയായി രണ്ടുവർഷം കഴിച്ചുകൂട്ടിയത്. റാങ്ക് കിട്ടിയപ്പോൾ പത്രങ്ങൾ എഴുതി' ചുമട്ടുതൊഴിലാളിയിൽ നിന്ന് റാങ്ക് ജേതാവിലേക്ക് ' എന്ന്. ലഹരിയിൽ നിന്ന് വിട്ടുനിന്നിട്ടില്ലാത്ത ദിനങ്ങളിൽ രാത്രികളിൽ ജോൺസ് പഠനത്തിരക്കിലായിരിക്കും. റാങ്കിലേക്കുള്ള വഴി അതായിരുന്നെന്ന് അദ്ദേഹം പറയുമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് 'ഗാന്ധിയൻ ഫിലോസഫി'യിലായിരുന്നു ഡോക്ടറേറ്റ്. വിവാഹവും കഴിഞ്ഞത് ഈ സമയത്തായിരുന്നു. ഇതിനിടെ തൃശൂർ കേരളവർമ്മ കോളജിൽ താൽകാലിക അധ്യാപകജോലി നോക്കിയശേഷമുള്ള ഇടവേളയിലായിരുന്നു എറണാകുളം ലോ കോളജിൽ ഈവനിങ് കോഴ്സിൽ ചേർന്ന് എൽ.എൽ.ബിയെടുത്തത്. തുടർന്ന് തൃശൂർ ബാറിൽ അഭിഭാഷകനായി. ലഹരിയെ അറുത്തുമാറ്റാൻ പറ്റാത്തതിനാൽ പല ജോലികളും ജോൺസ് കൈവെച്ചു. വക്കീൽ പണിയും മീൻവളർത്തലുമായി കുറച്ചുവർഷങ്ങൾ ചെലവിട്ടു.

36ാം വയസ്സിൽ മഞ്ഞപ്പിത്തബാധ പിടിപെട്ടു.മദ്യപാനം ഉപേക്ഷിക്കാൻ നടത്തിയ ശ്രമം ഒടുവിൽ ഫലം കണ്ടു. പത്തുവർഷമായി ലിവർ സീറോസിസിെൻറ പിടിയിലായിരുന്നു. 42ാം വയസ്സിൽ കേരളവർമ്മ കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഫിലോസഫി വിഭാഗം മേധാവിയായാണ് വിരമിച്ചത്.

ജോൺസ്​ കെ. മംഗലത്തി​െൻറ വേദന നിറഞ്ഞ അവസാന കുറിപ്പ്​ :

പണ്ട് പ്രസിദ്ധനായ കുടിലയാനായതുകൊണ്ടാകാം, അർഹിക്കുന്ന അംഗീകാരമോ , അവാർഡോ, സഹായമോ സർക്കാരിെൻറ ഭാഗത്തുനിന്നോ അക്കാദമികളുടെയോ, സംഘടനകളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതിൽ വേദനയും പരാതിയുമുണ്ട്.പക്ഷേ കുടിയനെന്ന മേൽവിലാസം പേറി അകാലത്തിൽ മരിക്കാനിടയാകുമായിരുന്ന അനേകരുടെ പ്രാർഥനയും അനുഗ്രഹവും എനിക്കും സഹപ്രവർത്തകർക്കുണ്ടാവുമെന്ന വിശ്വാസം എനിക്ക് ഉണ്ട്.''....രണ്ടാഴ്ച മുമ്പാണ് ബുധനാഴ്​ച അന്തരിച്ച ജോൺസ്.കെ.മംഗലം മരണം മുൻകൂട്ടികണ്ടെന്ന പോലെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ഇട്ടത്. പത്തുവർഷം മുമ്പിറങ്ങിയ 'കുടിയെൻറ കുമ്പസാരം: ഒരു മദ്യാസക്തരോഗിയുടെ ആത്മകഥ' എന്ന പുസ്തകം പല എഡീഷനുകളിറങ്ങി ഏറെ വായിക്കപ്പെട്ടെങ്കിലും അംഗീകാരമൊന്നും തേടിയെത്താത്ത വിഷമം അദ്ദേഹം പങ്കുവെക്കുമായിരുന്നു.

മാത്രമല്ല തൃശൂരിെൻറ സാംസ്കാരിക പരിസരങ്ങളിൽ അദ്ദേഹം അദൃശ്യനുമായിരുന്നു. എങ്കിലും മരുന്നൊന്നും കൂടാതെ കൗൺസലിങിലൂടെ ആയിരക്കണക്കിന് രോഗികൾക്ക് മദ്യപാന വിമക്തി നൽകുന്ന സാമൂഹിക കടമ അദ്ദേഹം മൗനിയായി നിർവഹിച്ചുപോന്നു. അദ്ദേഹത്തിെൻറ വർഷങ്ങളായുള്ള ആഗ്രഹമായ കുടിയെൻറ കുമ്പസാരത്തിെൻറ ഇംഗ്ലിഷ് പരിഭാഷ ഏറെക്കുറെ പൂർത്തിായിക്കഴിഞ്ഞു. പുസ്തകത്തിന് പ്രസാദകരെ കിട്ടാത്തതിെൻറ പരിഭവം ഇടക്കിടെ പങ്കുവെക്കുമായിരുന്നെന്ന് വിവർത്തനം ചെയ്ത കെ.വി ആൻറണി പറഞ്ഞു. മദ്യപരറിഞ്ഞ് കുടിനിറുത്താം എന്നതാണ് ജോൺസ് കെ.മംഗലം എഴുതിയ മറ്റൊരു പുസ്തകം. പേരിടാത്ത മറ്റൊരു പുസ്തകത്തിെൻറ പണി ഏറെക്കുറെ പൂർത്തീകരിച്ചിരുന്നതായും അദ്ദേഹം അവസാന കുറിപ്പിൽ സുചിപ്പിച്ചിരുന്നു.ജോൺസൺ എന്ന ഡോ.ജോൺസ് കെ മംഗലം ബുധനാഴ്​ചയാണ്​ എറണാകുളം അമൃത ആശുപത്രിയിൽ വെച്ച്​ അന്തരിച്ചത്​. തൃശൂർ കേരളവർമ്മ കോളേജിലെ ഫിലോസഫി വിഭാഗം തലവനായി രണ്ടുവർഷംമുമ്പാണ്​ അദ്ധ്യാപക സേവനത്തിൽ നിന്നും വിരമിച്ചത്​..

Tags:    
News Summary - Dr. Johns K Mangalam alias Johnson passed away at Amrita Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.