കോഴിക്കോട്: ഗോരഖ്പുർ മെഡിക്കൽ കോളജിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങൾ മരിക്കാനിടയായ ദുരന്തത്തെക്കുറിച്ച് ഒാർക്കുമ്പോൾ ഇന്നും ഹൃദയത്തിൽ രക്തംപൊടിയുമെന്ന് ഡോ. കഫീൽ ഖാൻ. അതൊരു കൂട്ടക്കൊലതന്നെയാണ്. ഓരോ മണിക്കൂറിലും അമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഒരു ഡോക്ടർക്ക് ചെയ്യാൻ കഴിയുന്നതാണ് താൻ ചെയ്തത്. എന്നാൽ, പിറ്റേദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദിച്ചത് ‘നീ സ്വന്തമായി ഓക്സിജൻ സിലിണ്ടർ കൊണ്ടുവന്ന് ഹീറോ ആവുകയാണോ’ എന്നാണ്. അദ്ദേഹം എന്തുകൊണ്ട് തന്നോടങ്ങനെ ചെയ്തുവെന്നതിന് മറുപടിയില്ലെന്നും ഡോ. ഖാൻ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത തെറ്റിന് എട്ടു മാസത്തെ ജയിൽവാസത്തിനുശേഷം എനിക്കെെൻറ ജീവിതം തിരിച്ചുകിട്ടി. എന്നാൽ, അന്ന് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചുകിട്ടുമോ? അഴിക്കുള്ളിലാക്കിയശേഷം തെൻറ വീട്ടുകാരെയും അവർ വേട്ടയാടി. ഒരു തെളിവുമില്ലാതെയാണ് എട്ടുമാസം ജയിലിൽ കഴിഞ്ഞത്. നിയമപരമായും സാമ്പത്തികമായും ഏറെക്കാലം ആരുടെയും സഹായം കിട്ടിയില്ല. ഒറ്റക്കായിരുന്നു പോരാട്ടം. പിന്നീട് ഡോ. നദീം ഖാൻ ഉൾെപ്പടെയുള്ളവർ മുന്നോട്ടുവന്നു. തുടക്കത്തിൽ ഭയമുണ്ടായിരുന്നു. ഇപ്പോൾ ഭയമില്ല. പുറത്തിറങ്ങിയപ്പോഴാണ് ആളുകളുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് മനസ്സിലായത്.
കേരളത്തിൽ വന്ന യോഗി ആദിത്യനാഥ് കേരളീയർ ആരോഗ്യരംഗത്ത് യു.പിയെ മാതൃകയാക്കണമെന്നു പറഞ്ഞ വാർത്ത ജയിലിലിരുന്ന് വായിച്ചപ്പോൾ ചിരിച്ചുപോയി. കേരളത്തിലെ ആരോഗ്യ സൂചകങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങളെക്കാളേറെ മുന്നിൽനിൽക്കുമ്പോഴാണ് യോഗി ഇങ്ങനെ പറഞ്ഞത്. ഞാൻ യു.പിയെ സ്നേഹിക്കുന്നുണ്ടെങ്കിലും യു.പിയിലെ ആരോഗ്യരംഗം തകർന്നിരിക്കുകയാണെന്ന കാര്യം പറയാതിരിക്കാനാവില്ലെന്നും ഡോ. കഫീൽ ഖാൻ കൂട്ടിച്ചേർത്തു.
ഹോട്ടൽ അസ്മ ടവറിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കഫീൽ ഖാെൻറ മോചനത്തിനായി പോരാടിയ മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാൻ മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, അന്വേഷി പ്രസിഡൻറ് കെ. അജിത, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, മാധ്യമം സീനിയർ കറസ്പോണ്ടൻറ് ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് സ്വാഗതവും വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.
സംവാദ വേദിയിൽ ഉള്ളുതുറന്ന് കഫീൽഖാനും ഡോക്ടർമാരും
മലപ്പുറം: ഇരുളടഞ്ഞ ജയിൽ ജീവിതത്തിെൻറ തിക്താനുഭവങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തുേമ്പാഴും ഡോ. കഫീൽഖാെൻറ മുഖത്ത് ശുഭാപ്തി വിശ്വാസം ജ്വലിച്ചുനിന്നു. തന്നോട് സർക്കാർ കാണിച്ച അനീതിയിൽ ആത്മരോഷം കൊള്ളുന്നതിനിടയിലും കഫീൽഖാൻ നിരന്തരം ഉണർത്തികൊണ്ടിരുന്നത് പാവപ്പെട്ട കുട്ടികളുടെ ആരോഗ്യകാര്യങ്ങളാണ്.
എത്തിക്കൽ മെഡിക്കൽ ഫോറം കേരളയുടെ നോർത്ത് സോൺ കൺവെൻഷനിൽ മുഖ്യാതിഥിയായി പെങ്കടുത്ത അദ്ദേഹം, ആരോഗ്യരംഗത്തെ കേരളത്തിെൻറ വളർച്ചയെയും അതിൽ പ്രധാന പങ്കുവഹിക്കുന്ന ഇവിടുത്തെ ഡോക്ടർമാരെയും ഏറെ പ്രശംസിച്ചു. ശരിയായ വൈദ്യസഹായവും കുത്തിവെപ്പും കിട്ടാെത രാജ്യത്ത് ലക്ഷകണക്കിന് കുട്ടികളുണ്ടെന്നും ഇവർക്കായി ഏറെ ചെയ്യാനുണ്ടെന്നും കഫീൽഖാൻ പറഞ്ഞു. അക്കാദമിക് ചർച്ചകളും ചോദ്യോത്തരങ്ങളും ഉൾചേർന്ന് ക്രിയാത്മകമായിരുന്നു ഡോക്ടർമാരുമായുള്ള സംവാദം. ഡോ. കഫീൽഖാനുള്ള മലയാളി ഡോക്ടർമാരുെട െഎക്യദാർഢ്യ പ്രകടനത്തിനും കൺവെൻഷൻ വേദിയായി.
എത്തിക്കൽ മെഡിക്കൽ ഫോറം സംസ്ഥാന പ്രസിഡൻറ് ഡോ. കെ. മുഹമമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോ. ഷിംന അസീസ് (ഇൻഫോലൈൻ), ഡോ. ബിനൂബ് കണ്ണിയൻ (എം.ഇ.എസ്), ഡോ. ടി.പി. സലാവുദ്ദീൻ (ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രീഷ്യൻസ്), ഡോ. അബ്ദുറഹ്മാൻ ഡാനി, ഡോ. ജാഫർ ബഷീർ, ടി.കെ. ഹുസൈൻ, എം.സി. നസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.