ഡോ. കക്കാട് കിരണ്‍ ആനന്ദ് ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി കക്കാട് മനയില്‍ ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരിയെ (34) തിരഞ്ഞെടുത്തു. തന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരെ ഉള്‍പ്പെടുത്തിയാണ് ഉച്ചപൂജക്കു ശേഷം നിലവിലെ മേല്‍ശാന്തി കൃഷ്ണചന്ദ്രന്‍ നമ്പൂതിരി നറുക്കെടുത്തത്. കിരണ്‍ ആനന്ദ് ആദ്യമായാണ് മേല്‍ശാന്തി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്.

ആയുര്‍വേദ ഡോക്ടറായ ഇദ്ദേഹം 2015 മുതല്‍ മോസ്‌കോയിലെ കേരള സെന്ററില്‍ സേവനം ചെയ്തുവരുകയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ക്ക് അവകാശമുള്ള ഓതിക്കന്‍ കുടുംബാംഗമാണ്. ആനന്ദന്‍ നമ്പൂതിരിയുടെയും ശാരദ അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: ഡോ. മാനസി.

സെപ്റ്റംബര്‍ 30ന് രാത്രി ഡോ. കിരണ്‍ ആനന്ദ് സ്ഥാനമേല്‍ക്കും. അതിനു മുമ്പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

Tags:    
News Summary - Dr. Kakkad Kiran Anand Guruvayur Melshanthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.