ശാസ്ത്രസ്ഥാപന മേധാവികൾ കപടശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കിലാണ് -ആർ.രാജഗോപാൽ

തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കെതിരിൽ ശാസ്ത്രം പ്രചരിപ്പിക്കേണ്ട ശാസ്ത്ര സ്ഥാപന മേധാവികൾ ഭരണകൂട താൽപര്യങ്ങൾക്കായി കപട ശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കിലാണുള്ളതെന്ന്​ ‘ദി ടെലഗ്രാഫ്’ എഡിറ്റർ അറ്റ് ലാർജ് ആർ.രാജഗോപാൽ. ഡോ. കമറുദ്ദീൻ അനുസ്മരണ സമ്മേളനവും പരിസ്ഥിതി പുരസ്ക്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. ശാസ്ത്രം ജനങ്ങൾക്ക് ഉപകാരപെടുന്നതാകണമെന്ന ഡോ. കമറുദ്ദീന്റെ കാഴ്ചപ്പാട് ഇത്തരുണത്തിൽ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്ക്കാരം ഡോ.പി.ഒ. നമീറിന് ആർ.രാജഗോപാൽ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബി. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. കാര്യവട്ടം ബോട്ടണി വകുപ്പു മേധാവി ഡോ.ഇ.എ.സിറിൽ സ്വാഗതം പറഞ്ഞു. ഡോ.കമറുദ്ദീൻ അനുസ്മരണ പ്രഭാഷണം ഡോ. പി.എൻ കൃഷ്ണൻ നിർവ്വഹിച്ചു.

‘കാലാവസ്ഥ വ്യതിയാനവും ജൈവ വൈവിധ്യവും’ എന്ന വിഷയത്തിൽ ഡോ. കമറുദ്ദീൻ സ്മാരക പ്രഭാഷണം കേരളാ കാർഷിക സർവ്വകലാശാല വന്യജീവി ശാസ്ത വിഭാഗം തലവനും , കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത കോളേജിന്റെ ഡീനുമായ പ്രൊഫ. ഡോ.പി.ഒ. നമീർ നിർവ്വഹിച്ചു. ഡോ.എസ്. സുഹ്റ ബീവി, ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.