കൊച്ചി: രാജ്യത്ത് വ്യക്തിഗത, പ്രാദേശിക തലങ്ങളിൽ വരുമാനത്തിലെ അസമത്വം വർധിച്ചുവരുകയാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. എറണാകുളം സെൻറ് തെരേസാസ് കോളജ് ധനതത്വശാസ്ത്ര വിഭാഗം ‘മാേക്രാ ഇക്കണോമിക് ഡെവലപ്മെൻറ് ഇൻ ഇന്ത്യ: പോളിസി പെഴ്സ്െപക്ടിവ്’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും ഇൻകുബേഷൻ സെൻററും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താഴ്ന്ന ജാതിക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കിടയിൽ വരുമാന അസന്തുലിതാവസ്ഥ എത്രത്തോളം വർധിെച്ചന്നത് സമീപകാല ഗവേഷണങ്ങളിൽനിന്ന് വ്യക്തമാണ്. ഇത് പരിഹരിക്കാൻ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ല. നമ്മുടേതുപോലെ വൈവിധ്യപൂർണമായ രാജ്യത്ത് അസമത്വവും തൊഴിലില്ലായ്മയും അപകടകരമാണ്. ആഗോളീകരണത്തിെൻറ തുടർച്ചയായി ലോകത്തുതന്നെ കുഴപ്പങ്ങൾക്ക് കാരണമാകുന്ന ഈ പ്രശ്നങ്ങൾക്ക് ലളിതമായ സാമ്പത്തിക പരിഹാരങ്ങളില്ല. ശാസ്ത്രത്തിെൻറയും സാങ്കേതികതയുടെയും പുരോഗതി വഴിയേ ഇതിനെ മറികടക്കാനാകൂ. നവീന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാൻ പൊതു-സ്വകാര്യ മേഖലകളുടെ പങ്കിനെക്കുറിച്ച് പുതിയ ചിന്തകൾ ആവശ്യമാണ്. ഭൂമി, ജലം, വായു, മറ്റ് പ്രകൃതിവിഭവങ്ങൾ എന്നിവ നശിപ്പിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന സുസ്ഥിര മാതൃകയിലുള്ള വികസനത്തിന് വഴിയൊരുക്കുന്ന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കണം.
ഉൽപാദനമേഖല വിപുലീകരിക്കുകയും പുതിയ തൊഴിലാളികൾ വിപണിയിൽ എത്തുന്ന സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ സിസ്റ്റർ ക്രിസ്റ്റബെൽ, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, ധനതത്വശാസ്ത്ര വിഭാഗം മേധാവി ഡോ. തുഷാര ജോർജ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.