തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമിച്ചു. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് ചുമതല. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചവരിൽ പ്രധാനിയാണ് ഡോ.മുഹമ്മദ് അഷീൽ.
കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് തല്‍സ്ഥാനത്തുനിന്ന് മാറിയത്. ഇന്നലെ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ അഷീൽ തിരികെ പ്രവേശിച്ചു. പിന്നാലെയാണ് അഷീലിനെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്.
അഷീലിന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്നു. കോവിഡില്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടപ്പോള്‍ എല്ലാം ടി.വി ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രതിരോധിക്കാന്‍ സജീവമായി ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അഷീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.