ബജറ്റ് ചോര്‍ച്ച ആരോപണം ശ്രദ്ധതിരിക്കാന്‍ –മന്ത്രി തോമസ് ഐസക്


കൊച്ചി: ബജറ്റിന്‍െറ മഹിമ കളയാനും ശ്രദ്ധതിരിക്കാനുമാണ് ബജറ്റ് ചോര്‍ന്നെന്ന് പറഞ്ഞ് പ്രതിപക്ഷം തന്‍െറ രാജി ആവശ്യപ്പെടുന്നതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇതിന്‍െറ രാഷ്ട്രീയമൊക്കെ ആര്‍ക്കും മനസ്സിലാകും. വരവുചെലവ് കണക്കുകളും നികുതി നിര്‍ദേശങ്ങളുമടക്കം യു.ഡി.എഫ് കാലത്ത് പുറത്തായ സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനിവ് പാലിയേറ്റിവ് കെയര്‍ ചാരിറ്റി ഫോറത്തിന്‍െറ ആംബുലന്‍സ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ബജറ്റിനെ വിമര്‍ശിക്കുന്ന വിദ്വാന്മാര്‍ ചോദിക്കുന്നത് പ്രഖ്യാപിച്ച വികസനപദ്ധതികള്‍ക്ക് പണമെവിടെയെന്നാണ്. തന്‍േറടത്തോടെയും ധനസ്ഥിതി മെച്ചപ്പെടുത്താമെന്ന ആത്മവിശ്വാസത്തോടെയുമാണ് ബജറ്റ് തയാറാക്കി അവതരിപ്പിച്ചത്. നാലഞ്ചുവര്‍ഷംകൊണ്ട് മെച്ചപ്പെട്ട ധനനില തിരികെ കൊണ്ടുവരാനാകുമെന്നും ഇത് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചാകില്ളെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുകയും ചെയ്യും. യു.ഡി.എഫ് സര്‍ക്കാറാണ് സംസ്ഥാനത്തിന്‍െറ ധനസ്ഥിതി താറുമാറാക്കിയത്. ചെലവ് കുറച്ചല്ല, വരുമാനം വര്‍ധിപ്പിച്ചാണ് താന്‍ ധനസ്ഥിതി മെച്ചപ്പെടുത്തുക. ജി.എസ്.ടി ഉള്‍പ്പെടെ സാധ്യതകള്‍ ഇതിലേക്കുള്ള ചൂണ്ടുപലകകളാണ്.

പൈസ കൈയിലത്തെിയശേഷം നാടിന്‍െറ വികസനമെന്ന യു.ഡി.എഫ് നിലപാടിനോട് യോജിപ്പില്ല. കടം വാങ്ങുന്നത് ഉല്‍പാദനം മെച്ചപ്പെടുത്തുന്ന പ്രക്രിയക്കാണ്. കൊച്ചിയുടെ വികസനം സംസ്ഥാനത്തിന്‍െറ ആവശ്യമെന്ന് മനസ്സിലാക്കിയാണ് ഇതിനുള്ള പദ്ധതികള്‍ വലിയ തോതില്‍ പ്രഖ്യാപിച്ചത്. പശ്ചാത്തല വികസനത്തിന് മാത്രമല്ല, ഐ.ടി അടക്കം വ്യവസായ വളര്‍ച്ചയും ലാക്കാക്കിയാണിത്. ആസൂത്രണമില്ലാത്ത വികസനമാണ് ഇപ്പോഴത്തെ പ്രശ്നം. എന്നാല്‍, ഇനിയുള്ള സാധ്യതകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തിയാകും ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എം. മാത്യൂസ് അധ്യക്ഷത വഹിച്ചു.

 

Tags:    
News Summary - dr thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.