തിരുവനന്തപുരം: കിടപ്പാടം ജപ്തി ചെയ്യാൻ പാടില്ലെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക ്. എല്ലാവർക്കും കിടപ്പാടം നൽകാനാണ് സർക്കാർ ശ്രമം. ആ ഘട്ടത്തിലാണ് ഉള്ള വീട്ടിൽനിന ്ന് ജപ്തി ചെയ്യുന്നത്. വീട് ജപ്തി പാടില്ല. അത് സംസ്ഥാന സർക്കാർ നയമാണ്. ചുറ്റുമ ുള്ള ഭൂമി ജപ്തി ചെയ്യാം. ഇൗ വിഷയത്തിൽ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമ അവകാശമെന്നതല്ല, സാമൂഹിക പ്രതിബദ്ധതയുടെ വിഷയം കൂടിയാണിത്. രണ്ട് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ പോകുേമ്പാൾ രണ്ടുവട്ടം ആലോചിക്കേണ്ടേ. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഇടപെട്ട് തിരിച്ചടവിന് രണ്ട് മാസത്തെ അവധി ചോദിച്ചിരുന്നു. അവർ പണവും ഏർപ്പാട് ചെയ്തു. കുട്ടിയുടെ പിതാവ് ഗഫിൽ േജാലിെചയ്യുകയാണ്. കർഷകരുടെ മറ്റ് കടങ്ങൾക്കും മൊറേട്ടാറിയം ബാധകമാക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചിരുന്നു. അതിൽ ബാങ്കുകൾ ഉറപ്പ് നൽകിയിട്ടില്ല. വീട് ജപ്തി ചെയ്യാനും കുടിയിറക്കാനും പാടില്ല. ബാങ്കുകൾ നയം തിരുത്തണം.
ബാേങ്കഴ്സ് കമ്മിറ്റിയിൽ ഇൗ പ്രശ്നം പുനഃപരിശോധനക്ക് വിധേയമാക്കും. സംസ്ഥാന സർക്കാറിന് എടുക്കാൻ പറ്റുന്ന നടപടികൾ പരിമിതമാണ്. എന്നാൽ, സർക്കാറിന് സമ്മർദം ചെലുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.