തിരുവനന്തപുരം: ട്രെയിന്‍യാത്രക്കിടെ പീഡനത്തിനിരയായി ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലിെൻറ പേരില്‍ സസ്പെന്‍ഡ് ചെയ്ത തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്ജന് ഡോ.എ.കെ. ഉന്മേഷിനെ സര്‍ക്കാര്‍ കുറ്റമുക്തനാക്കി. കുറ്റക്കാരനല്ലെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിെൻറയും ജോയൻറ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെയും വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
2011ല്‍ കേസിെൻറ വിചാരണ നടക്കുമ്പോള്‍ ഡോ. ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നെന്ന് പ്രോസിക്യൂഷന് നിലപാട് എടുത്തതാണ് വിവാദമായത്. പോസ്റ്റ്മോര്‍ട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. പെൺകുട്ടിയുടെ മൃതദേഹം ഡോ. ഉന്മേഷാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫോറന്‍സിക് മേധാവിയായിരുന്ന ഡോക്ടര്‍ ഷെര്‍ളി വാസുവിനെയാണ് പ്രോസിക്യൂഷന് സാക്ഷിയാക്കിയത്. അസോസിേയറ്റ് പ്രഫസറായിരുന്ന ഡോ.എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി.
കോടതി സമന്‍സ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നല്കി. ഡോ. ഷേര്‍ളിയുടെയും ഉന്മേഷിെൻറയും മൊഴികളില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍, പ്രതിഭാഗത്തിനായി ഒത്തുകളിെച്ചന്ന് ആരോപണം ഉയര്‍ന്നു. ഇതോെടയാണ് വകുപ്പുതല നടപടി പ്രകാരം ഡോ. ഉന്മേഷിനെ സസ്പെന്‍ഡ് ചെയ്തതും പിന്നീട് കേസെടുത്തതും.
സത്യം ജയിക്കും –ഡോ. ഉന്മേഷ്
തൃശൂർ: സത്യം വിജയിക്കുമെന്ന തെൻറ വിശ്വാസമാണ് സർക്കാർ ഉത്തരവിൽ തെളിഞ്ഞതെന്ന് ഡോ. ഉന്മേഷ്. സർക്കാർ എടുത്ത ധീരമായ നിലപാട് സ്വാഗതാർഹമാണ്. കോടതിയിലെ കേസ് കൂടി അവസാനിച്ചാലേ പൂർണമാവെന്നും ഉന്മേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.