കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്‍റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) മാത്രമാണ് ഇയാൾക്കുള്ളത്. ഇത് രോഗമല്ലെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിൽ 10 ദിവസം സന്ദീപിനെ നിരീക്ഷിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു.
വീട്ടിലുള്ളവരോട് സന്ദീപ് ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം ഡോ. വന്ദനയെ കൊലപ്പെടുത്താനിടയാക്കിയതെന്നും അധികൃതർ സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.