കണ്ടത് തേനൂറൂം നാടകങ്ങൾ

തൃ​ശൂ​ർ: റീ​ജ​ന​ൽ തി​യ​റ്റ​റി​ലേ​ക്കൊ​ഴു​കി​യ കാ​ണി​ക​ൾ ഏ​ക​ക​ണ്ഠ​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു- മ​ല​യാ​ള നാ​ട​കം പു​തു നാ​മ്പു​ക​ളി​ൽ സു​ര​ക്ഷി​തം. ഉ​ൾ​ക്കാ​മ്പു​ള്ള നാ​ട​ക​ങ്ങ​ളും വി​സ്മ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളും സ​മ്മാ​നി​ച്ചാ​ണ് ഓ​രോ അ​വ​ത​ര​ണ​ത്തി​നും തി​ര​ശ്ശീ​ല വീ​ണ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​പ്പീ​ലു​ക​ള​ട​ക്കം 32 നാ​ട​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. നാ​ട​ക മ​ത്സ​രം തീ​രാ​ൻ ഇ​ന്ന് ഉ​ച്ച​യാ​കും. സ​ഭാ​ത​ർ​ക്ക​ത്തി​ൽ മ​നം​നൊ​ന്ത് പ​ള്ളി വി​ട്ടി​റ​ങ്ങി​യ യേ​ശു ര​ണ്ടു മ​ദ്യ​പ​രെ ക​ണ്ടു​മു​ട്ടു​ന്ന​ത് വി​ഷ​യ​മാ​ക്കി പെ​രി​ങ്ങോ​ട് ഹൈ​സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ‘ഒ​റ്റു​കൊ​ടു​ക്ക​പ്പെ​ട്ട​വ​ർ അ​ഥ​വാ ഒ​റ്റ​പ്പെ​ട്ട​വ​ർ’ എ​ന്ന നാ​ട​ക​മാ​ണ് ആ​ദ്യം ​ൈക​യ​ടി നേ​ടി​യ​ത്. വ്യാ​ജ​വാ​റ്റു​കാ​ര​ൻ ആ​ൾ​ദൈ​വ​മാ​യി മാ​റു​ന്ന​തും അ​തു​വ​ഴി കാ​ടും വി​ഭ​വ​ങ്ങ​ളും കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ് ആ​ട്ട​ത്തി​രു​വി​ള​യാ​ട്ടം നാ​ട​ക​ത്തി​​​െൻറ കേ​ന്ദ്ര പ്ര​മേ​യം. ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​വും ബ​ഹു​സ്വ​ര​ത​യും അ​വ​കാ​ശ​മാ​ണെ​ന്ന് സ്ഥാ​പി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​നി​ന്നെ​ത്തി​യ ‘ഓ​ട്ട’ മി​ക​ച്ച അ​ഭി​ന​യ​വും രം​ഗ ക്ര​മീ​ക​ര​ണ​വും​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

നി​വേ​ദി​​​െൻറ ര​ച​ന​ക്ക് കെ.​പി.​എ.​സി. ക​ലേ​ഷ് നാ​ട​കാ​വി​ഷ്കാ​ര​വും മ​നോ​ജ് നാ​രാ​യ​ണ​ൻ സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. ലോ​കാ​യു​ക്ത അ​പ്പീ​ൽ വ​ഴി​യാ​ണ് സം​സ്ഥാ​ന വേ​ദി​യി​ൽ നാ​ട​കം അ​ര​ങ്ങേ​റി​യ​ത്. മ​ഹാ​ശ്വേ​ത ദേ​വി​യു​ടെ ബാ​യ​ൻ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ണ്ടാ​ക്കി​യ​ത്. സു​മേ​ഷ് നെ​ന്മാ​റ​യു​ടെ സം​വി​ധാ​ന​ത്തി​ൽ നാ​ട​കം വേ​റി​ട്ട അ​നു​ഭ​വം പ​ക​ർ​ന്നു. കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ചാ​ന്ദി​ദാ​സാ​യി അ​ശ്വി​നി സ​തീ​ഷ് എ​ന്ന പ​തി​നൊ​ന്നാം ക്ലാ​സു​കാ​രി വേ​ദി​യി​ൽ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​ക​നാ​യി രം​ഗ​ത്തെ​ത്തി​യ ചേ​ട്ട​ൻ ആ​ന​ന്ദ് ന​ൽ​കി​യ പി​ന്തു​ണ​യും ശ്ര​ദ്ധേ​യ​മാ​യി. എം. ​മു​കു​ന്ദ​​​െൻറ അ​ച്ഛ​ൻ എ​ന്ന ക​ഥ​യു​ടെ നാ​ട​കാ​വി​ഷ്കാ​ര​വും കാ​ണി​ക​ൾ സ്വീ​ക​രി​ച്ചു. വ്യ​ത്യ​സ്ത മ​ത​ക്കാ​രാ​യ ഇം​റാ​ൻ, ശ്രീ​പാ​ർ​വ​തി എ​ന്നി​വ​രു​ടെ പ്ര​ണ​യം അ​നു​വ​ദി​ക്കാ​ത്ത സാ​മൂ​ഹി​ക സാ​ഹ​ച​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന ചാ​ലി​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​​​െൻറ ‘പ്ര​ണ​യം’ ആ​നു​കാ​ലി​കാ​വ​സ്ഥ​ക്കു​നേ​രെ പി​ടി​ച്ച ക​ണ്ണാ​ടി​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗീ​ത ജോ​സ​ഫി​​​െൻറ ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലു​മാ​ണ് നാ​ട​കം രം​ഗ​ത്തെ​ത്തി​യ​ത്.

അശ്വിൻ നടൻ; നാദിയ നടി
തൃ​​ശൂ​​ർ: ഒ​ന്നി​നൊ​ന്നു വേ​റി​ട്ട അ​വ​ത​ര​ണ​ങ്ങ​ൾ നി​റ​ഞ്ഞ ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​കം അ​വ​സാ​നി​ച്ച​പ്പോ​ൾ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ ചി​ന്തി​പ്പി​ച്ച​വ​ർ മി​ക​ച്ച ന​ട​നും ന​ടി​യു​മാ​യി. സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​ന​ത്തി​​െൻറ ‘ബി​രി​യാ​ണി’ ആ​ധാ​ര​മാ​ക്കി കോ​ഴി​ക്കോ​ട്​ മേ​​മു​​ണ്ട ഹ​​യ​​ർ ​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ അ​ര​ങ്ങി​ലെ​ത്തി​ച്ച ‘അ​ന്ന​പ്പെ​രു​മ’​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ അ​ശ്വി​നാ​ണ് മി​ക​ച്ച ന​ട​ൻ. ആ​ഹാ​രം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്നെ​ത്തി ഭ​ക്ഷ​ണം കു​ഴി​ച്ചു​മൂ​ടേ​ണ്ട ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​തി​ഭാ​വു​ക​ത്വ​മി​ല്ലാ​തെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ശ്വി​നാ​യി. എ ​ഗ്രേ​ഡ് നേ​ടി​യ നാ​ട​കം കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. 

സ്കൂ​ളി​ലെ ക​ഞ്ഞി​വെ​പ്പു​കാ​രി​യു​ടെ​യും മ​ക​ളു​ടെ​യും ക​ഥ പ​റ​ഞ്ഞ ‘ക​ഞ്ഞി’​യി​ലെ പ്ര​ക​ട​നം തൃ​ശൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്.​എ​സ്.​എ​സി​ലെ നാ​ദി​യ കെ. ​അ​ഷ്​​റ​ഫി​നെ മി​ക​ച്ച ന​ടി​യാ​ക്കി. വ​​യോ​​ധി​​ക​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ ന​​ട​​ത​​ള്ളു​​ന്ന​​തി​​നെ​​തി​രെ ന​​ർ​മ​​ത്തി​​ൽ പൊ​​തി​​ഞ്ഞ അ​വ​ത​ര​ണ​ത്തി​ൽ ക​ല്യാ​ണി​യെ​ന്ന പാ​ച​ക​ക്കാ​രി​യു​ടെ വേ​ഷ​മാ​യി​രു​ന്നു നാ​ദി​യ​ക്ക്. ആ​ദ്യ ദി​നം ന​ട​ന്ന ഭ​ര​ത​നാ​ട്യ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ നാ​ദി​യ​ക്ക് മി​ക​വി​​െൻറ ന​ടി​പ​ട്ടം ഇ​ര​ട്ടി മ​ധു​ര​മാ​യി.

Tags:    
News Summary - Drama - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.