????????? ???????????? ???????? ????? ??????? ???????????? ???? ?????????? ?????????????????

ക്യൂവില്‍ നിന്ന് കല്യാണം കഴിച്ചവന്‍െറ കഥയുമായി ‘വരിമാഹാത്മ്യം’ Video

കോഴിക്കോട്: ബാങ്കിനുമുന്നില്‍ മണിക്കൂറുകള്‍ ക്യൂവില്‍നിന്ന് പണം കിട്ടാതെ നിരാശരായ ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ ക്യൂവില്‍നിന്ന് കല്യാണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചവന്‍െറ കഥയുമായി ‘വരിമാഹാത്മ്യം’ എന്ന നാടകം അരങ്ങേറി. ടൗണ്‍ ഹാളില്‍ യുനൈറ്റഡ് ഡ്രാമ അക്കാദമി (യു.ഡി.എ) നടത്തിയ നാടകോത്സവത്തിന്‍െറ സമാപനപരിപാടിയിലാണ് നോട്ടു പ്രതിസന്ധിയുടെ ദുരിതങ്ങളെ ഹാസ്യരൂപത്തിലവതരിപ്പിച്ച നാടകം അരങ്ങേറിയത്.

ബാങ്കുകള്‍ക്കുമുന്നില്‍ നടക്കുന്ന നീണ്ട ക്യൂവിലെ ചെറിയ ചെറിയ സംഭവങ്ങളെയാണ് നാടകം ദൃശ്യവത്കരിച്ചത്. ബാങ്കില്‍നിന്നുകിട്ടിയ 2000 രൂപ കൊണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന വയോധികനും വരിയില്‍ നില്‍ക്കുന്നവരെ ചൂഷണം ചെയ്യാനത്തെുന്ന ചായക്കടക്കാരനുമെല്ലാം വരിമാഹാത്മ്യത്തെ സജീവമാക്കി. ക്യൂവില്‍ നിന്നുമടുത്ത, ഒളിച്ചോടിയത്തെിയ ഗൗണ്ടറെ തെരഞ്ഞ് ഒരു സംഘമാളുകളത്തെുന്നിടത്താണ് നാടകത്തിന്‍െറ കൈ്ളമാക്സ്. ഇയാള്‍ പ്രേമിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയും ബന്ധുക്കളുമായിരുന്നു അവര്‍.

തെറ്റ് തിരിച്ചറിഞ്ഞ ഗൗണ്ടര്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയാറാവുന്നതോടെ ഉടന്‍ വിവാഹമേളം തുടങ്ങുന്നു. യു.ഡി.എ രക്ഷാധികാരി പി.വി. ഗംഗാധരന്‍െറ രചനയില്‍ വിജയന്‍ കാരന്തൂരാണ് നാടകം സംവിധാനം ചെയ്തത്. മാമുക്കോയ, പി.വി. ഗംഗാധരന്‍, വിജയന്‍ കാരന്തൂര്‍, അഡ്വ.എം. രാജന്‍, ഡോ.കെ. മൊയ്തു, കെ.ടി.സി. അബ്ദുല്ല, ഭാസി മലാപറമ്പ്, പുത്തൂര്‍മഠം ചന്ദ്രന്‍, എം. ഷാഹുല്‍ ഹമീദ്, എസ്.എ. അബൂബക്കര്‍, സി.കെ. മൊയ്തീന്‍കോയ, ടി.പി. വാസു, എം. ചന്ദ്രശേഖരന്‍, എം. അരവിന്ദന്‍, കരീം കോഴിക്കോട്, കുഞ്ഞിക്കണ്ണന്‍ നരിപ്പറ്റ, ജയകാന്തി എന്നിവര്‍ വേഷമിട്ടു.

മികച്ച നാടകാവതരണത്തിനുള്ള പി.വി. മാധവി സാമി പുരസ്കാരം ചിലങ്ക ഫ്ളോട്ടിങ് തിയറ്റേഴ്സിന്‍െറ ‘സദാചാരം’ എന്ന നാടകം നേടി. മികച്ച രചനക്കുള്ള പുരസ്കാരം ‘ജീവിതനാടകം’ രചിച്ച പ്രദീപ് മുണ്ടൂരിന് ഭാസി മലാപറമ്പ് സമ്മാനിച്ചു. മികച്ച നടനുള്ള ശേഷ അയ്യര്‍ പുരസ്കാരം ഫസ്മില്‍ സര്‍ദാറിന് കെ.എസ്. വെങ്കിടാചലവും മികച്ച നടിക്കുള്ള വലിയപറമ്പത്ത് കരുണാകരന്‍ പുരസ്കാരം അജിത നമ്പ്യാര്‍ക്ക് അഡ്വ. വി.പി. മോഹന്‍ദാസും നല്‍കി. മികച്ച സംവിധായകനുള്ള അവാര്‍ഡ് സദാചാരത്തിന്‍െറ സംവിധായകന്‍ ബിച്ചൂസിന് റെക്സ് പോളിമേഴ്സിലെ രമേശ് സമ്മാനിച്ചു.

Full View
Tags:    
News Summary - drama Varimahathmyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.