ഓട്ടത്തിനിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം: ബസ് നിയന്ത്രണംവിട്ട് ചരിഞ്ഞു

അടൂർ: ഓട്ടത്തിനിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്വകാര്യ ബസ് കാറിലിടിച്ച ശേഷം റോഡരികിലേക്ക് ചരിഞ്ഞു. സംഭവത്തിൽ ബസ് ഡ്രൈവർക്കും ബസ് യാത്രികയായ പെൺകുട്ടിക്കും നിസ്സാര പരിക്കേറ്റു.

ബസ് ഡ്രൈവർ അടൂർ തെങ്ങമം സരസ്വതി വിലാസം ജ്യോതിഷ്കുമാർ (33), അമ്മക്കൊപ്പം സഞ്ചരിച്ച ആദിക്കാട്ടുകുളങ്ങര വല്ലിവിളയിൽ ഷഹാന ഫാത്തിമ (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 3.50ന് അടൂർ പന്നിവിഴ ടി.ബി ജങ്ഷനു സമീപം പാണ്ടിക്കുടിയിലാണ് സംഭവം.

ശാസ്താംകോട്ട -പത്തനാപുരം റൂട്ടിലോടുന്ന കാരൂർ ബസ് യാത്രക്കാരുമായി പത്തനാപുരത്തേക്ക് പോകുകയായിരുന്നു. പൂഴിക്കാട് മലമുകളിൽ അനു വില്ലയിൽ അനൂപ് വർഗീസിന്‍റെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ബസിടിച്ചത്. കാർ പൂർണമായും തകർന്നു. 

Tags:    
News Summary - Driver sick while driving: Bus overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.