തിരുവനന്തപുരം: പ്രമുഖ അർബുദ ചികിത്സ കേന്ദ്രമായ ആർ.സി.സിയിൽ മരുന്നുക്ഷാമം രൂക്ഷം. ഭൂരിഭാഗവും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാെണന്ന് കൂട്ടിരിപ്പുകാർ. 1000 രൂപക്ക് മുകളിലെ വിലകൂടിയ മരുന്നുകളൊന്നും ആശുപത്രിയിലില്ല. സാധാരണ ട്രിപ്പിനുള്ള മരുന്നുപോലും പുറത്തുനിന്ന് വാേങ്ങണ്ടി വരുന്നു. ഇതോടെ രോഗപ്രഹരത്തിനൊപ്പം ഭാരിച്ച മരുന്നുചെലവിൽ കൂടി നടുവൊടിയുകയാണ് രോഗികൾ. പുറത്തെ മെഡിക്കൽ േഷാപ്പുകളിലെല്ലാം സുലഭമായിരിക്കെയാണ് ആശുപത്രിയിൽ മാത്രം മരുന്ന് കിട്ടാനില്ലാത്തത്.
േകരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ആണ് ആർ.സി.സിക്ക് മരുന്ന് വിതരണം ചെയ്യുന്നത്. മതിയായ മരുന്ന് കെ.എം.എസ്.സി.എൽ വഴി ലഭിക്കാത്തതാണ് പ്രതിസന്ധി. ഇത്തരം ഘട്ടങ്ങളിൽ വിവിധ പദ്ധതികളിൽ ഉൾപ്പെട്ട രോഗികൾക്ക് കാരുണ്യ ഫാർമസിയിൽനിന്നോ എസ്.എ.ടി ആശുപത്രിയിലെ പേയിങ് കൗണ്ടറിൽ നിന്നോ മരുന്ന് വാങ്ങാം. വിശദാംശങ്ങൾ ആർ.സി.സിയിൽ നൽകിയാൽ തുക തിരികെ നൽകും. ദിവസങ്ങളായി ഇവിടങ്ങളിലും മരുന്ന് ക്ഷാമം നേരിട്ടതാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. ലോക്കൽ പർചേസ് വഴി മരുന്ന് വാങ്ങാൻ ആർ.സി.സിക്ക് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. ഇതിന് നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് ആർ.സി.സി അധികൃതരിൽനിന്നുള്ള വിവരം.
25000-30000 രൂപ വില വരുന്ന മരുന്നുകൾ വരെ പുറത്തുനിന്നു വാങ്ങുന്ന രോഗികളുണ്ട്. 100, 50 എന്നിങ്ങെന ചെറിയ വിലയുള്ള മരുന്നുകളേ ആശുപത്രിയിലുള്ളൂവെന്ന് കൂട്ടിരിപ്പുകാർ പറയുന്നു. ഭീമമായ തുക നൽകി മരുന്നെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പലരും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വിദഗ്ധ ചികിത്സക്ക് നിരവധി പേരാണ് ആർ.സി.സിയിലെത്തുന്നത്. ഇൗ വർഷം ആദ്യം മരുന്ന് ക്ഷാമം രൂക്ഷമായപ്പോൾ സർക്കാർ ഇടെപട്ട് പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.