കാട്ടിക്കുളത്ത് വൻ ലഹരിവേട്ട; പിടിച്ചത് മാജിക്‌ മഷ്റൂം, കഞ്ചാവ്, ചരസ് എന്നിവ

കൽപറ്റ: വയനാട് കാട്ടിക്കുളത്ത് എക്സൈസ് പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന വൻതോതിലുള്ള ലഹരിമരുന്ന് പിടികൂടി. കാട്ടികുളം രണ്ടാംഗേറ്റ് ഭാഗത്ത്‌ മാനന്തവാടി എക്സൈസ് സി.ഐ സജിത് ചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 276 ഗ്രാം മാജിക്‌ മഷ്റൂം (സിലോസൈബിൻ എന്ന ലഹരി വസ്തു), 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. പ്രതിയായ ബംഗളൂരു ഗൃഹലക്ഷ്മി ബി.എസ് നഗർ സ്വദേശി രാഹുൽ റായ് എന്നയാളെ അറസ്റ്റ് ചെയ്തു.

മാജിക്‌ മഷ്റൂം നിർമിച്ച് രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കാനായി വയനാട് വഴി മംഗളൂരുവിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. കേരളത്തിൽ തന്നെ ഇത്രയും അധികം മാജിക് മഷ്‌റൂം പിടികൂടുന്നത് ആദ്യമായാണ്.

ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണിത്. പ്രതി ബംഗളൂരുവിൽ സ്വന്തമായി മാജിക് മഷ്റൂം ഫാം നടത്തുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. മാജിക് മഷ്റൂം രണ്ട് ഗ്രാം കയ്യിൽ വച്ചാൽ പോലും 10 വർഷം തടവും ലക്ഷം രൂപ വരെ പിഴയും കിട്ടുന്നതാണ്. 

Tags:    
News Summary - Drugs include magic mashroom seized in Kattikkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.