????????

കൊ​ച്ചി​യി​ൽ വൻ ല​ഹ​രി​മ​രു​ന്ന്​ ​വേ​ട്ട;  യു​വാ​വ്​ പി​ടി​യി​ൽ

കൊച്ചി: മനോരോഗികൾക്ക് ചികിത്സക്ക് ഉപയോഗിക്കുന്ന മെഥിലിൻ ഡയോക്സി മെതാംഫെറ്റമിൻ(എം.ഡി.എം.എ), കൊക്കെയ്ൻ, ചരസ് എന്നിവ അടക്കം കൊച്ചിയിൽ എക്സൈസ് 83.5 ലക്ഷത്തിെൻറ ലഹരിമരുന്ന് പിടികൂടി. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് കൊച്ചിയിൽ ക്യാമ്പ് ചെയ്ത് മേൽനോട്ടം വഹിച്ച ഒാപറേഷനിൽ യുവാവിനെ പിടികൂടി. മൊത്തക്കച്ചവടക്കാരൻ കുമ്പളം ബ്ലായിത്തർ വീട്ടിൽ സനീഷിനെയാണ്(32) അറസ്റ്റ് ചെയ്തത്. സമ്പന്നരും ഡി.ജെ, ഡാൻസ് പാർട്ടിക്കാരും വിദേശികളുമാണ് ഉപഭോക്താക്കളെന്ന് ഋഷിരാജ് സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചില്ലറ വിപണിയിൽ 25 ലക്ഷം വിലവരുന്ന 47 ഗ്രാം എം.ഡി.എം.എ, ഇതിെൻറ മൂന്ന് ഗ്രാം ദ്രാവകം, ഏഴുലക്ഷം വിലവരുന്ന 11 ഗ്രാം കൊക്കെയ്ൻ, 50 ലക്ഷം വിലവരുന്ന 205 ഗ്രാം ചരസ് എന്നിവയാണ് പിടികൂടിയത്. എം.ഡി.എം.എ ദ്രാവകത്തിന് വിപണിയിൽ ഒന്നര ലക്ഷം വിലവരും. എം.ഡി.എം.എ കേരളത്തിൽ പിടികൂടുന്നത് ഇതാദ്യമാണ്. ഇത്രയുമധികം കൊക്കെയ്ൻ പിടിച്ചെടുക്കുന്നതും ആദ്യമായാണ്. ഇതുവരെ ഏഴ് ഗ്രാം കൊക്കെയ്ൻ വേട്ടയായിരുന്നു ഏറ്റവും വലുത്. ബുധനാഴ്ച വൈകുന്നേരം ഹുണ്ടായ് ക്രെറ്റ കാറിൽ മയക്കുമരുന്ന് കടത്തുേമ്പാഴാണ് കുണ്ടന്നൂർ ജങ്ഷനിൽ എക്സൈസ് സംഘം പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ഗോവയിൽനിന്നാണ് കൊണ്ടുവന്നതെന്ന് സനീഷ് മൊഴിനൽകി. 

ഇയാൾ അഞ്ചുവർഷമായി മയക്കുമരുന്ന് ഇടപാടുകാരനാണ്. രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്. എം.ഡി.എം.എ 100 മില്ലിഗ്രാമിന് 4000 മുതൽ 6000 രൂപ വരെ വില ഇൗടാക്കാറുണ്ട്. ഫോണിൽ വിളിക്കുേമ്പാൾ സ്ഥലത്തെത്തിച്ച് നൽകുകയാണ് െചയ്തിരുന്നത്. പ്രാദേശിക കച്ചവടക്കാർക്കും വിൽക്കാറുണ്ട്്. ഇയാളിൽനിന്ന് 850 മില്ലി ഗ്രാം തൂക്കാവുന്ന ഇലക്ട്രോണിക് ത്രാസും അത്രയും പാക്ക് ചെയ്യാവുന്ന ഡപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. 
ആഗോള വിപണിയിൽ ഒരുകിലോ എം.ഡി.എം.എക്ക് നാലുകോടിയാണ് വിലയെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ഒരുകിലോ കൊക്കെയ്നിന് ആറുകോടിയും വില വരും. എക്സൈസ് സി.െഎ സജി ലക്ഷ്മൺ, പ്രിവൻറിവ് ഒാഫിസർമാരായ ജയൻ, റൂബൻ, റൂബി, സുനിൽകുമാർ, ജഗദീഷ്, മണി, പ്രദീപ് എന്നിവർ ചേർന്നാണ് പിടികൂടിയത്. യുവാവിനെ മരട് കോടതി റിമാൻഡ് െചയ്തു. 
 
Tags:    
News Summary - drugs mafia kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.