വൈത്തിരി: വൈത്തിരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ മദ്യപിച്ചു കൈയാങ്കളി. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ഒരു ജീവനക്കാരെൻറ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആർക്കും പരാതിയില്ലെങ്കിലും ജീവനക്കാർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഓഫിസിൽ മദ്യപിച്ചു ജീവനക്കാർ അടിപിടിയുണ്ടാക്കിയത്.
തളിപ്പുഴയിൽ വൈദ്യുതിമുടക്കം പതിവാകുന്നു
വൈത്തിരി: തളിപ്പുഴ, പൂക്കോട് ഭാഗങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും വൈദ്യുതിയില്ലായ്മ ഏറെ പ്രയാസം സൃഷ്ടിക്കുന്നു. വൈദ്യുതി നിലച്ചാൽ പലപ്പോഴും മണിക്കൂറുകൾക്കു ശേഷമാണ് പുനഃസ്ഥാപിക്കപ്പെടുന്നത്.
നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിൽ ചെന്ന് പരാതിപ്പെട്ടാലും ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. ഓഫിസിലെ പരാതിപ്പെടാനുള്ള നമ്പർ മിക്ക സമയങ്ങളിലും പരിധിക്കു പുറത്തായിരിക്കും.
നിലവിൽ തളിപ്പുഴ, പൂക്കോട് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള ലൈനുകൾ പൂക്കോട്, സുഗന്ധഗിരി വഴിയാണ് പോകുന്നത്.ഇത്‍ പഴയ വൈത്തിരിയിലൂടെ വലിച്ചു തളിപ്പുഴ വഴി വരുന്നതോടെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിെൻറ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.