ചുരത്തിൽ മദ്യലഹരിയിൽ ലോറിയോടിച്ചു, രണ്ട് കാറിലിടിച്ച് നിർത്താതെ പോയി; ഡ്രൈവറെ പിടികൂടി

വൈത്തിരി: താമരശ്ശേരി ചുരത്തിൽ മദ്യലഹരിയിൽ 12 ചക്രമുള്ള മൾട്ടി ആക്സിൽ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്.

മദ്യപിച്ച സതീശൻ ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളിൽ ഉരസിയെങ്കിലും നിർത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയിൽ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു. 

Tags:    
News Summary - drunken driver arrested in thamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.