മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി മദ്യലഹരിയില്‍ സ്‍കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ പിടിയില്‍. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച രാവിലെ പോലീസ് പ്രത്യേക പരിശോധന നടത്തിയത്. എറണാകുളം റേഞ്ച് ഐജി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കുമെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - drunken driver caught by police in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.