ഗുരുവായൂർ: എഴുന്നള്ളിപ്പിനിടെ നിയന്ത്രണം വിട്ട പാപ്പാന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗജേന്ദ്രയുടെ ഒന്നാം പാപ്പാനാണ് ശിവരാത്രി ദിനത്തിലെ എഴുന്നള്ളിപ്പിനിടെ ‘പിടിവിട്ടത്’.
ആദ്യമൊക്കെ ആനയുടെ കൊമ്പിൽ പിടിച്ച് നിൽക്കാൻ പാപ്പാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സംഘാടകർ കൊണ്ടുവന്ന കസേരയിലിരുന്നായി ആനയുടെ നിയന്ത്രണം. ‘അടിച്ച് പാമ്പായതാണ്’തനിച്ച് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് പാപ്പാനെ എത്തിച്ചതെന്നാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.
കുന്നംകുളം പൊറവൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പാപ്പാൻ നിയന്ത്രണം വിട്ടത്. പാപ്പാന് നിയന്ത്രണം വിട്ടെങ്കിലും ആന ‘ഡീസൻറായി’എഴുന്നള്ളിപ്പിൽ പങ്കെടുത്തു. മറ്റ് പാപ്പാന്മാർ ചേർന്നാണ് ആനയെ ഗുരുവായൂരിലെത്തിച്ചത്. നിയന്ത്രണം വിട്ട പാപ്പാനെ തൽകാലം ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്ന് ദേവസ്വം ജീവധന വിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി പറഞ്ഞു. സംഭവങ്ങളെ കുറിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.