Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഴുന്നള്ളിപ്പിനിടെ...

എഴുന്നള്ളിപ്പിനിടെ ‘നിയന്ത്രണം വിട്ട്’ പാപ്പാൻ; ആനയെ നിയന്ത്രിച്ചത് കസേരയിലിരുന്ന്

text_fields
bookmark_border
എഴുന്നള്ളിപ്പിനിടെ ‘നിയന്ത്രണം വിട്ട്’ പാപ്പാൻ; ആനയെ നിയന്ത്രിച്ചത് കസേരയിലിരുന്ന്
cancel
camera_alt

പാ​പ്പാ​നെ ആ​ന​ക്ക് സ​മീ​പം ക​സേ​ര​യി​ട്ട് ഇ​രു​ത്തി​യ​പ്പോ​ൾ

ഗു​രു​വാ​യൂ​ർ: എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട പാ​പ്പാ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്നു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൊ​മ്പ​ൻ ഗ​ജേ​ന്ദ്ര​യു​ടെ ഒ​ന്നാം പാ​പ്പാ​നാ​ണ് ശി​വ​രാ​ത്രി ദി​ന​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ‘പി​ടി​വി​ട്ട​ത്’.

ആ​ദ്യ​മൊ​ക്കെ ആ​ന​യു​ടെ കൊ​മ്പി​ൽ പി​ടി​ച്ച് നി​ൽ​ക്കാ​ൻ പാ​പ്പാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ സം​ഘാ​ട​ക​ർ കൊ​ണ്ടു​വ​ന്ന ക​സേ​ര​യി​ലി​രു​ന്നാ​യി ആ​ന​യു​ടെ നി​യ​ന്ത്ര​ണം. ‘അ​ടി​ച്ച് പാ​മ്പാ​യ​താ​ണ്’​ത​നി​ച്ച് നി​ൽ​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് പാ​പ്പാ​നെ എ​ത്തി​ച്ച​തെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

കു​ന്നം​കു​ളം പൊ​റ​വൂ​ര്‍ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് പാ​പ്പാ​ൻ നി​യ​ന്ത്ര​ണം വി​ട്ട​ത്. പാ​പ്പാ​ന് നി​യ​ന്ത്ര​ണം വി​ട്ടെ​ങ്കി​ലും ആ​ന ‘ഡീ​സ​ൻ​റാ​യി’​എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്തു. മ​റ്റ് പാ​പ്പാ​ന്മാ​ർ ചേ​ർ​ന്നാ​ണ് ആ​ന​യെ ഗു​രു​വാ​യൂ​രി​ലെ​ത്തി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട പാ​പ്പാ​നെ ത​ൽ​കാ​ലം ജോ​ലി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ജീ​വ​ധ​ന വി​ഭാ​ഗം ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​എ​സ്. മാ​യാ​ദേ​വി പ​റ​ഞ്ഞു. സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantdrunkenmahoutcontrolling
News Summary - drunken mahout lost control and he controlled the elephant with sitting in chair
Next Story