ആലപ്പുഴ: മഞ്ഞുകാലമായതോടെ താറാവ് കർഷകർ വീണ്ടും പക്ഷിപ്പനി ഭീതിയിൽ. കഴിഞ്ഞ തവണ കൊന്നൊടുക്കിയവക്കുള്ള നഷ്ടപരിഹാരമായി ഇനിയും വിതരണം ചെയ്യാനുള്ളത് 1.11 കോടിയിലധികമാണ്. ബുധനാഴ്ച ആര്യാട് സൗത്ത് പൂങ്കാവിൽ താറാവുകൾ കൂട്ടത്തോടെ ചത്തതോടെ കർഷകർ വീണ്ടും ആശങ്കയിലാണ്. ആര്യാട് താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നും പാസ്റ്ററെല്ലോസിസ് എന്ന വൈറസ് ബാധ മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധയായതിനാൽ മറ്റുള്ളവയിലേക്കും പടരുമോയെന്ന ആശങ്ക ഒഴിയുന്നില്ല. ക്രിസ്മസ് വിപണിയിൽ താറാവ് ഇറച്ചിക്ക് പ്രിയം കൂടുമെന്നതിനാൽ വലിയ വിൽപനയാണ് കർഷകർ പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ച വിൽപന ഇതുവരെ ഉണ്ടായില്ല. 60 ശതമാനത്തോളം വിറ്റുപോയെങ്കിലും ഒന്നിന് 225 രൂപയിൽ താഴെ മാത്രമാണ് ലഭിച്ചത്.
താറാവുകള്‍ ഉള്‍പ്പെടെ 2022 ഒക്ടോബര്‍ മുതല്‍ 2023 ജനുവരിവരെ താറാവുകൾ അടക്കം 56,881 വളർത്തുപക്ഷികളെയാണ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊന്നത്. ഇതിനു പുറമെ 9881 പക്ഷികള്‍ ചത്തു. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന് നല്കിയ വിവിധ ഫണ്ടുകള്‍ എടുത്തായിരുന്നു നഷ്ടപരിഹാരത്തുക വിതരണം ചെയ്തിരുന്നത്.
നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിക്കാതിരുന്നതിനാലാണ് തുക വിതരണം മുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പന്നിപ്പനിയെത്തുടര്‍ന്ന് കോര്‍പസ് ഫണ്ടില്‍നിന്നുള്ള പലിശത്തുക പൂര്‍ണമായും മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനത്തിനും നഷ്ടപരിഹാരത്തിനുമായി വിനിയോഗിച്ചതാണ് താറാവ് കര്‍ഷകരുടെ നഷ്ടപരിഹാരം വൈകിപ്പിച്ചത്.
കര്‍ഷകര്‍ പലിശക്കും സ്വകാര്യ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തുമാണ് താറാവുകളെ വളര്‍ത്തിയത്. 2014ല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ താറാവ് കര്‍ഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ 60 ദിവസമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. നിലവില്‍, ഒരു ദിവസമായ താറാവിന്റെ വില 23ല്‍നിന്ന് 34 ആയി.
തീറ്റക്കും വാക്സിനും വില കൂടി. അതിനാല്‍ നഷ്ടപരിഹാരത്തുക യഥാക്രമം 125ഉം 250ഉം രൂപയാക്കണമെന്നാണ് ആവശ്യം. ജില്ലയില്‍ ആയിരത്തിലധികം താറാവ് കര്‍ഷകര്‍ മുമ്പ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 200ല്‍ താഴെയായി കുറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മൃഗസംരക്ഷണ വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെ കേന്ദ്ര വിഹിതത്തില്‍ നല്ലൊരു തുക ലഭിക്കാനുണ്ട്. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതിനാല്‍ കോര്‍പസ് ഫണ്ടിന്റെ പലിശ ഉപയോഗിച്ചാണ് നഷ്ടപരിഹാരം നല്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.