'സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു'; പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി നവ്യ ഹരിദാസ്

കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹരജിയിലെ പ്രധാന ആരോപണം.

ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹരജി നൽകിയത്. ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹരജിയിൽ ഹൈക്കോടതി തീരുമാനമെടുക്കും. നവംബര്‍ 13ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണു പ്രിയങ്കയുടെ വിജയം. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 

Tags:    
News Summary - Navya Haridas challenges election victory of Priyanka Gandhi from Wayanad in Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.