കൊച്ചി: ഇലന്തൂരിലെ ഭഗവൽ സിങിന്റെ വീട്ടിൽ പൊലീസ് ഡമ്മി പരിശോധന ആരംഭിച്ചു. വീട്ടിനുള്ളിൽ നിന്ന് വിരലടയാളവും രക്തക്കറയും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഫ്രിഡ്ജിനുള്ളിൽ നിന്നാണ് രക്തക്കറ കണ്ടെത്തിയത്. മാംസം സൂക്ഷിച്ചതിന്റെ തെളിവാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയക്കും. ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കണ്ടെത്തിയത്.
കൊല എങ്ങനെ നടത്തിയെന്ന് പുനരാവിഷ്കരിക്കുകയാണ് ഡമ്മി പരീക്ഷണത്തിന്റെ ലക്ഷ്യം. ഇതിന്റെ വിഡിയോയും ചിത്രീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതെ സമയം നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധന ഇന്നത്തേക്ക് അവസാനിപ്പിച്ചു. അടുത്ത ദിവസങ്ങളിലും വിശദമായ പരിശോധനയുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.