ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപന; രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടികളാണുണ്ടായതെന്ന്​ കസ്​റ്റംസ്​

കൊ​ച്ചി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ​നി​ന്ന്​ നി​കു​തി വെ​ട്ടി​ച്ച്​ മ​ദ്യ​വി​ൽ​പ​ന ന​ട​ത്താ​ൻ യാ​ത്ര​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ട്​ വി​വ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ച്ച​ത്​ രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യെ​ന്ന്​ ക​സ്​​റ്റം​സ്​ ഹൈ​കോ​ട​തി​യി​ൽ. പ്ല​ക്​​സ്​ മാ​ക്സ് ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ക​സ്​​റ്റം​സി​ലെ ജോ​യ​ൻ​റ്​ ക​മീ​ഷ​ണ​ർ അ​നീ​ഷ് പി. ​രാ​ജ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​​​െൻറ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ക​മ്പ​നി അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ക​സ്​​റ്റം​സി​​​െൻറ വി​ശ​ദീ​ക​ര​ണം.

13,000 യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ക​മ്പ​നി അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ച്ചു. ഇ​വ​യു​പ​യോ​ഗി​ച്ച് വി​ദേ​ശ​നി​ർ​മി​ത മ​ദ്യം ക​രി​ഞ്ച​ന്ത​യി​ൽ വി​റ്റു. ഇ​മി​ഗ്രേ​ഷ​ൻ വി​വ​ര​ങ്ങ​ളും ഇ​തി​ന്​ ശേ​ഖ​രി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ൾ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പ്ല​സ് മാ​ക്സ് ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മാ​ത്ര​മ​ല്ല, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ക​മ്പ​നി​യി​ലെ ഉ​ന്ന​ത​രു​ടെ നി​സ്സ​ഹ​ക​ര​ണം മൂ​ലം ക​സ്​​റ്റം​സി​​​െൻറ അ​ന്വേ​ഷ​ണം സാ​വ​ധാ​ന​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ സി.​ഇ.​ഒ സു​ന്ദ​ര​വാ​സ​ൻ പ​ല വി​വ​ര​വും പ​റ​ഞ്ഞി​ട്ടി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ് അ​ട​ച്ചു​പൂ​ട്ടി​യ​തു​മൂ​ലം വ​ൻ ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ വാ​ദം തെ​റ്റാ​ണ്. 

ക​സ്​​റ്റം​സ് ആ​ക്ട് പ്ര​കാ​രം വ്യാ​പാ​രം ന​ട​ന്നി​ല്ലെ​ങ്കി​ലും ലൈ​സ​ൻ​സ് ഫീ​സ് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് ല​ഭി​ക്കും. ക​മ്പ​നി​യു​ടെ ക​മ്പ്യൂ​ട്ട​ർ ഹാ​ക്ക് ചെ​യ്തെ​ന്ന്​ പ്ല​സ് മാ​ക്സ് അ​ധി​കൃ​ത​ർ ക​ള​വു​പ​റ​യു​ക​യാ​ണ്. എ​യ​ർ പോ​ർ​ട്ട് അ​തോ​റി​റ്റി ശി​പാ​ർ​ശ ചെ​യ്ത സോ​ഫ്​​റ്റ്​​വെ​യ​ർ സ്ഥാ​പി​ക്കാ​നും ത​യാ​റാ​യി​ട്ടി​ല്ല. ക​മ്പ​നി​യു​ടെ വീ​ഴ്ച​കൊ​ണ്ട് ഷോ​പ് അ​ട​ക്കേ​ണ്ടി​വ​ന്നാ​ൽ സെ​ക്യൂ​രി​റ്റി ​െഡ​പ്പോ​സി​റ്റാ​യി ന​ൽ​കി​യ തു​ക എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് ക​ണ്ടു​കെ​ട്ടാ​ൻ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.


ലൈസൻസ്​ റദ്ദാക്കിയതിനെതിരായ ഹരജി സിംഗിൾബെഞ്ച്​ പരിഗണിക്കും 
കൊ​ച്ചി: അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​നെ തു​ട​ർ​ന്ന്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യ​തി​നെ​തി​രാ​യ പ്ല​സ്​ മാ​ക്‌​സ് ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​​​െൻറ ഹ​ര​ജി സിം​ഗി​ൾ​ബെ​ഞ്ച്​ ത​ന്നെ പ​രി​ഗ​ണി​ക്കും. ഷോ​പ്പ് തു​റ​ക്കാ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രാ​യ ക​സ്​​റ്റം​സി​​​െൻറ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ​ബെ​ഞ്ച്​ കേ​സ്​ സിം​ഗി​ൾ​ബെ​ഞ്ചി​​​െൻറ തീ​ർ​പ്പി​ന്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. 

ഹ​ര​ജി തീ​ർ​പ്പാ​കും വ​രെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് പൂ​ട്ടി​യി​ടാ​നും ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. േഷാ​പ്പ്​ അ​ട​ച്ചി​ട്ട നി​ല​യി​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ത​ൽ​സ്​​ഥി​തി തു​ട​രാ​ൻ നേ​ര​േ​ത്ത ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന​യി​ലൂ​ടെ ആ​റ് കോ​ടി​യു​ടെ നി​കു​തി ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്. സിം​ഗി​ൾ​ബെ​ഞ്ചി​​​െൻറ ഉ​ത്ത​ര​വി​നെ​തി​രാ​യ അ​പ്പീ​ൽ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - duty free shop scam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.