തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ പൊലീസ് ൈഡ്രവറെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമം ശക്തമാക്കിയതായി ൈക്രംബ്രാഞ്ച് കണ്ടെത്തൽ. സംഭവദിവസം രാവിലെ എ.ഡി.ജി.പിയുടെ വാഹനം ഓടിച്ചത് ഗവാസ്കറല്ലെന്ന് വരുത്തിത്തീർക്കാൻ ഡ്യൂട്ടി രജിസ്റ്റർ തിരുത്തിയതായി കണ്ടെത്തി. ഇതിെന തുടർന്ന് ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകളും എ.ഡി.ജി.പിയുടെ ഒൗദ്യോഗിക വാഹനവും ൈക്രംബ്രാഞ്ച് പിടിച്ചെടുത്തു. സംഭവദിവസം വാഹനം ഓടിച്ചത് മറ്റൊരു ൈഡ്രവറായ ജെയ്സണാണെന്നായിരുന്നു ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്.
എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതെന്ന് ജെയ്സൺ ക്രൈംബ്രാഞ്ചിന് മൊഴിനൽകി.
വാഹനം എടുത്തത് ആശുപത്രിയിൽനിന്നാണെന്നും ഇയാൾ അറിയിച്ചു. രാവിലെ വാഹനമോടിച്ചത് ഗവാസ്കറാണെന്നുള്ള ജെയ്സണിെൻറ മൊഴിയും രേഖപ്പെടുത്തി. ഗവാസ്കറെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തിട്ടുണ്ട്. ഗവാസ്കർക്കെതിരായ പരാതിയിൽ എ.ഡി.ജി.പിയുടെ മകൾ മൊഴി മാറ്റിയതായും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
സുദേഷ്കുമാർ, ഭാര്യ, മകൾ എന്നിവരുടെ മൊഴിയും കഴിഞ്ഞദിവസം ൈക്രംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. എ.ഡി.ജി.പിയുടെ ഔദ്യോഗിക വാഹനം കാലിൽ കയറിയാണ് പരിക്കേറ്റതെന്നാണ് ൈക്രംബ്രാഞ്ച് മൊഴിയെടുപ്പിൽ മകൾ പറഞ്ഞത്. എന്നാൽ, ആശുപത്രി രേഖകളിൽ ഓട്ടോറിക്ഷ കാലിൽ കയറിയിറങ്ങിയാണ് പരിക്കേറ്റതെന്ന് വ്യക്തമായിരുന്നു. മൊഴികളിൽ പൊരുത്തക്കേടുള്ള സ്ഥിതിക്ക് കൂടുതൽ തെളിവ് ശേഖരിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.