അക്രമങ്ങൾക്ക്​ നേതൃത്വം കൊടുത്തത്​ സെൻകുമാറെന്ന്​ ഡി.വൈ.എഫ്​.​െഎ

കോട്ടയം: കർമ്മ സമിതിയുടെ രക്ഷാധികാരിയായ ടി.പി സെൻകുമാറാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങ ൾക്ക്​ നേതൃത്വം നല്കിയതെന്ന്​ ഡി.വൈ.എഫ്​.​െഎ. പൊലീസ്​ സ്റ്റേഷനും പൊലീസുകാരെയും ആക്രമിക്കാൻ പ്രേരണ നൽകിയത്​ ​ മുൻ ഡിജിപിയാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്​.​െഎ ആവശ്യപ്പെട്ടു. കർമ്മ സമിതിയുടെ രക്ഷാധ ികാരികളായ സെൻകുമാറും അമൃതാനന്ദമയിയും ഇൗ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ ഡി.വൈ.എഫ ്​.​െഎ നേതാക്കൾ പറഞ്ഞു.​​

കേരളത്തിൽ സംഘർഷത്തിന് ആർ.എസ്​.എസ്​ നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നു. ഇതിനായി അവർ നേതാക്കളെ വിന്യസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്തു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് ആർ.എസ്.എസ് നടത്തുന്നത്. പലയിടത്തും കണ്ടിട്ടില്ലാത്തവരാണ് സംഘർഷങ്ങൾക്ക് നേതൃത്വം നല്കിയതെന്നും നേതാക്കൾ ആരോപിച്ചു.

ഉത്തരേന്ത്യൻ മാതൃകയിലാണ്​ ആർ.എസ്​.എസ്​ അക്രമം ആസൂത്രണം ചെയ്തത്​. മിഠായി തെരുവിൽ സംഘർഷം ഒഴിവായത് ഡി.വൈ.എഫ്​.​െഎയുടെ ഇടപെടൽ മൂലമാണെന്നും അവർ അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേഷ്​ ചെന്നിത്തലയുടെ പ്രതികരണത്തെ വിമർശിച്ച നേതാക്കൾ ആർ.എസ്​.എസ്​ പ്രചാരകിനെ പോലെയാണ്​ ചെന്നിത്തല സംസാരിക്കുന്നതെന്നും ആരോപിച്ചു.

എൻ.എസ്​.എസ്, ആർ.എസ്​.എസ്സിനെ വെള്ളപൂശാൻ ശ്രമിക്കുകയാണ്​. ആർ.എസ്​.എസ്​ നടത്തുന്ന സായുധ കലാപങ്ങൾക്ക് എൻ.എസ്​.എസ്​ പിന്തുണ നൽകുന്നു. സുകുമാരൻ നായരുടെ പ്രസ്താവന സുപ്രീം കോടതിക്കെതിരെയാണ്​. സുകുമാരൻ നായർ ജനാധിപത്യം പഠിപ്പിക്കുന്നത് സുപ്രീം കോടതിയെയാണെന്നും ഡി.വൈ.എഫ്​.​െഎ നേതാക്കൾ പ്രതികരിച്ചു. എൻ.എസ്​.എസ്​ തിരുത്തൽ ശക്തിയാകാൻ തയാറാകണം. ഈ നിലപാട് അപമാനകരവും ആത്മഹത്യാപരവുമാണെന്നും ഡി.​വൈ.എഫ്​.​െഎ നേതാക്കൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - dyfi against former dgp senkumar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.