എടക്കര (മലപ്പുറം): മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രകടനം. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടിെല്ലന്നും തുരുമ്പ് എടുത്തിട്ടില്ലെന്നുമാണ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം.
പ്രദേശത്തെ വാട്സ്ആപ് കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്പോര് ഇക്കഴിഞ്ഞ 17ന് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിൽ ഇരുവിഭാഗത്തിലെയും എട്ടുപേര്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്തു. തുടർന്ന് 18ന് ഡി.വൈ.എഫ്.ഐ മൂത്തേടത്ത് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യമുയര്‍ന്നത്.
'അന്ന് വടക്കേ കണ്ണൂരില്‍, ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തു കളിച്ചോളൂ...'' തുടങ്ങിയവയായിരുന്നു മുദ്രാവാക്യം. ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂത്തേടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. സഹീറലി എടക്കര പൊലീസില്‍ പരാതി നല്‍കി.
സംഭവത്തിൽ കേസെടുത്തതായി എടക്കര ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ പറഞ്ഞു. എന്നാല്‍, പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്ന ശബ്ദം കൃത്രിമമായി കയറ്റിയതാണെന്നും സി.പി.എം മൂത്തേടം ലോക്കല്‍ സെക്രട്ടറി വി.കെ. ഷാനവാസ്, ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മിറ്റി അംഗം ഷബീബ് മനയില്‍ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രദേശത്ത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് പ്രശ്നം. അങ്ങനെയിരിക്കെ, ഷുക്കൂറിനെ പരാമർശിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.