തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.എഫ്.ഐക്കാർ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദിച്ചു. കേരളവർമ കോളജിലെ എസ്.എഫ്.ഐ മുൻ നേതാവും ഇപ്പോൾ ഡി.വൈ.എഫ്.ഐ അവണൂർ മേഖല ഭാരവാഹിയും അവണൂർ പഞ്ചായത്ത് അംഗത്തിെൻറ മകനുമായ ദിജിത്തിനെയാണ് തിരുവോണന ാൾ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ചത്.
പരിക്കേറ്റ ദിജിത്ത് ആശുപത്രിയിലാണ്. കേരളവർമ കോളജിലെ എസ്.എഫ്.ഐക്കാരും പുഴക്കൽ ഏരിയ ഭാരവാഹികളും അവണൂർ പഞ്ചായത്തിലെ തന്നെ ഡി.വൈ.എഫ്.ഐ വരടിയം മേഖല ഭാരവാഹികളുമാണ് അക്രമത്തിന് പിന്നിലത്രെ. മദ്യപിച്ചെത്തിയ സാമൂഹികവിരുദ്ധർ മർദിച്ചുവെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ പറയുന്നത്.
കോളജിൽ പഠിക്കുന്ന കാലത്തുണ്ടായ സംഭവത്തെ ചൊല്ലിയുള്ള തർക്കത്തിെൻറ തുടർച്ചയാണ് മർദനത്തിന് കാരണമെന്ന് പറയുന്നു. തിരുവോണ നാളിലുണ്ടായ സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഉന്നത സി.പി.എം നേതൃത്വത്തിെൻറ ഇടപെടലാണ് കാരണമെന്നാണ് പറയുന്നത്. ഒതുക്കിത്തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അത് അറിഞ്ഞതോടെ ഒരു വിഭാഗം എസ്.എഫ്.ഐ പ്രവർത്തകർ സമൂഹമാധ്യമത്തിൽ രംഗത്തെത്തിയിട്ടുണ്ട്. ദിജിത്തിനെ ആക്രമിച്ചവരെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ പടം പ്രദർശിപ്പിച്ചാണ് സമൂഹമാധ്യമ കാമ്പയിൻ. സി.പി.എം പുഴക്കൽ ഏരിയ കമ്മിറ്റിയുടെ കീഴിലാണ് സംഭവം നടന്ന പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.