പ്രതീകാത്മക ചിത്രം

വീട്​ ആക്രമണത്തിനിടെ അമിട്ട്​ പൊട്ടി ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

കടയ്ക്കല്‍: ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന അമിട്ട്​ പൊട്ടി ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ ഏരിയ ഭാരവാഹി വിഷ്ണു ലാലിന്‍റെ (29) കൈപ്പത്തിക്കാണ്​ സാരമായി പരിക്കേറ്റതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ പോലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന വിശാഖിനെ കസ്റ്റഡിയിലെടുത്തു.

ആല്‍ത്തറമൂട് വടക്കേവയലില്‍ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. വിഷ്ണുലാലും പ്രവര്‍ത്തകനായ വിശാഖും (23) ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ വടക്കേവയല്‍ സിന്ധുസദനത്തില്‍ രതിരാജന്‍റെ വീട്​ അക്രമിക്കാൻ ബൈക്കിലാണ്​ എത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. കല്ലെറിഞ്ഞ്​ വീടിന്‍റെ ജനൽചില്ലുകൾ തകർത്തു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്. ഉടൻ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍ കുമാര്‍, കടയ്ക്കല്‍ സി.ഐ ഗിരിലാല്‍, എസ്.ഐ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Tags:    
News Summary - dyfi leader injured in firecracker blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.