നാദാപുരം: സി.പി.എം, യു.ഡി.എഫ് സംഘർഷം നിലനിന്നിരുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം എടച്ചേരിയിൽ കൊലവിളി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ നേതാവ്. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്‍റ് രാഹുല്‍ രാജിന്‍റെ ഭീഷണി പ്രസംഗം.
യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങാന്‍ പോലും ഡി.വൈ.എഫ്.ഐ അനുവദിക്കില്ല, മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെ.ടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്‍റെ പോസ്റ്ററില്‍ മാത്രമാണുള്ളത് എന്നു തുടങ്ങുന്നതാണ് പ്രസംഗം. പാനൂരിൽ ബി.ജെ.പി നേതാവ് െക.ടി ജയകൃഷ്ണനെ ക്ലാസ്മുറിയിൽ കയറി വെട്ടിക്കൊന്ന പോലെ ഇല്ലാതാക്കുമെന്ന ഭീഷണിയാണ് പ്രസംഗത്തിൽ ഉയർത്തുന്നത്.
എടച്ചേരി പഞ്ചായത്തിലെ 12, 13 വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കെ.എസ്.ഇ.ബി അഴിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടെ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു യുഡിഎഫ് ആരോപണം. തുടർന്നാണ് സംഘർഷാവസ്ഥ നിലനിന്നത്.
'മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങില്ല, മനസിലാക്കിക്കോ നിങ്ങള്‍. അതിന് മാത്രം ശേഷിയൊന്നും ഒരൊറ്റ കോണ്‍ഗ്രസുകാരനും ഈ പ്രദേശത്തില്ല. ഒരു കാര്യം കൂടി പറഞ്ഞുവെക്കാം. ഈ മണ്ണിന്റെ പേര് എടച്ചേരിയെന്നാണ്. എടച്ചേരിയുടെ ചരിത്രത്തില്‍ എഴുതപ്പെട്ട മനുഷ്യരുണ്ട്. അതൊന്ന് കണാരേട്ടനാണ്, സഖാവ് ഇവി കൃഷ്‌ണേട്ടനാണ്. കമ്മ്യൂണിസ്റ്റ് പോരാളികളാണ്. അല്ലാതെ കള്ളും കഞ്ചാവും വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഈ കോണ്‍ഗ്രസിന്‍റെ നാറികളുടേതല്ല. യൂത്ത് ലീഗുകാരനോട് ഒരു കാര്യം കൂടി പറഞ്ഞുവെച്ചേരാം. മനസ്സിലാക്കിക്കോ.. തെരഞ്ഞെടുപ്പടുക്കുന്ന സമയത്ത് ഇത്തരം കള്ളകഥകള്ളുമായി വരാറുണ്ട്. നിങ്ങള് മുമ്പ് പറഞ്ഞു. തെരുവമ്പറമ്പത്ത് വിനു ബലാത്സംഗം ചെയ്തുവെന്ന്. ഇപ്പോ പുതിയ കള്ളക്കഥകളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി വരുന്നുണ്ട്.
ഞങ്ങള്‍ പറഞ്ഞുതരാം. നിലക്ക് നിര്‍ത്തും യൂത്ത് ലീഗിനെ. ഒരു സംശയവും വേണ്ട. ആര്‍എസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അറിയാല്ലോ യൂത്ത് ലീഗിന്, ഞങ്ങളെ വെല്ലുവിളിച്ചവരാ.. ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു കെ.ടി ജയകൃഷ്ണൻ. ഡിവൈഎഫ്‌ഐക്കാരന്‍ റോഡില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൊല്ലും, കഴുവേറ്റും എന്നായിരുന്നു വെല്ലുവിളിച്ചത്. ഒരു കാര്യം മനസിലാക്കിക്കോ, ആ കെടി ജയകൃഷ്ണനെ ഇന്ന് നിങ്ങള്‍ക്ക് ഡിസംബര്‍ 1 ന്‍റെ പോസ്റ്ററില്‍ മാത്രമെ കാണുള്ളു. ഡിസംബര്‍ 1 ന്‍റെ പോസ്റ്ററില്‍. ആ ആര്‍എസ്എസിനേക്കാളും ഒന്നും വലുതല്ല നാദാപുരത്തെ എടച്ചേരിയിലെ യൂത്ത് ലീഗ്, എടച്ചേരിയിലെ കോണ്‍ഗ്രസ്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗ് പ്രവര്‍ത്തകനും നടത്താം. മാന്യമായ പ്രവര്‍ത്തനം ഏത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നടത്താം.
അപവാദ പ്രചരണങ്ങളുമായി മുന്നില്‍ നിന്ന് കഴിഞ്ഞാല്‍, ഞങ്ങള്‍ വളരെ കൃത്യമായി ഡിവൈഎഫ്‌ഐ പ്രഖ്യാപിക്കുകയാണ്. ഒരൊറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസകാരനും റോട്ടിലിറങ്ങി നടക്കില്ല'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.