ഡി.വൈ.എഫ്.ഐ നേതാവ് പി.യു ജോമോന്‍ പ്രസംഗിക്കുന്നു

'അഞ്ച് കെ.എസ്​.യുക്കാരുടെ രക്തം വീഴ്ത്തിയേ അടങ്ങൂ'; ഡി.വൈ.എഫ്.ഐ നേതാവിന്‍റെ കൊലവിളി പ്രസംഗം -വിഡിയോ

കാലടി: ശ്രീശങ്കര കോളജിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തെ തുടർന്ന് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പരിപാടിയിൽ ചോരക്ക് പകരം ചോര എടുക്കുമെന്ന് വെല്ലുവിളി നടത്തിയ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.യു. ജോമോന്‍റെ പ്രസംഗം വിവാദമാവുന്നു. കെ.എസ്.യു പ്രവർത്തകർക്കെതിരെയാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ ജോമോൻ ബുധനാഴ്ച രാത്രി എഴിന് നടന്ന പ്രതിഷേധത്തിൽ കൊലവിളി പ്രസംഗം നടത്തിയത്.

ശ്രീശങ്കര കോളജ് കാമ്പസിൽ എസ്.എഫ്​.ഐ പ്രവർത്തകരുടെ ചോര വീണിട്ടുണ്ടെങ്കിൽ പകരം പ്രതികളായ അഞ്ച് കെ.എസ്​.യു പ്രവർത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നും എതിർക്കാൻ വരുന്നവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും പൊലീസും പട്ടാളവും വന്നാലും ഒന്നുമില്ലെന്നും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്.എഫ്.ഐ നേതാവായിരുന്ന ജോമോൻ പറഞ്ഞു.

വലിയ കൈയടികളോടെയാണ് പ്രവർത്തകർ ഈ പ്രസംഗത്തെ സ്വീകരിച്ചത്. നാല് മിനിറ്റ് മാത്രമുള്ള പ്രസംഗത്തിൽ ആവേശത്തിൽ പറഞ്ഞതാണ് ഈ വാക്കുകളെന്നും വിദ്യാർഥികൾ ഉൾപ്പെടെ ആരെയും ഭീഷണിപ്പെടുത്താനോ അപായപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ലെന്നും പിന്നീട്​ ജോമോൻ പറഞ്ഞു.
Tags:    
News Summary - DYFI PU John leader's Threat speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.