കേരളത്തിലെ ബി.ജെ.പി നേതൃത്വം തമാശയായി മാറിയെന്ന് ഡി.വൈ.എഫ്.ഐ

മലപ്പുറം: കേരളത്തിലെ ബി.ജെ.പി നേതൃത്വം തമാശയായി മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ വി. വസീഫ്. ഗണപതി വട്ടം വിവാദത്തിൽ വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ അഭിപ്രായത്തിനെതിരെയാണ് പ്രതികരിച്ചത്. ഉത്തരേന്ത്യയിലേത് പോലെ വർഗീയത ഇവിടെ പറയാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകൾ സുരേന്ദ്രൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് കോൺഗ്രസുകാർ പാർട്ടിയിൽ വന്നത് കൊണ്ട് എന്തൊക്കെയോ നടക്കും എന്നാണ് ബി.ജെ.പി കരുതുന്നത്. ഒന്നും നടക്കാൻ പോകുന്നില്ലെന്നും വസീഫ് പറഞ്ഞു. അതേസമയം, സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നല്‍ക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

മൈസൂർ ആക്രണത്തിന്റെയും വൈദേശിക ആധിപത്യത്തിന്റെയും ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രനെ വിമര്‍ശിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Tags:    
News Summary - DYFI says BJP leadership in Kerala has become a joke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.