ഡിവൈ.എസ്.പി വി.വി. ബെന്നി, മുട്ടിൽ കേസിൽ അറസ്റ്റിലായ പ്രതികൾ (ഫയൽ ചിത്രം)

മുട്ടിൽ മരംമുറി കേസ് പ്രതികള്‍ വ്യാജവാർത്ത പ്രചരിപ്പിക്കുന്നെന്ന്: അന്വേഷണസംഘത്തിൽനിന്ന്​ തന്നെ മാറ്റണമെന്ന് ഡിവൈ.എസ്.പി ബെന്നി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷണസംഘത്തിൽനിന്ന്​ തന്നെ മാറ്റണമെന്ന് ​ആവശ്യപ്പെട്ട്​ താനൂർ ഡിവൈ.എസ്​.പി വി.വി. ബെന്നി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. മുട്ടിൽ മരംമുറി കേസിലെ പ്രതികള്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാറിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകള്‍ പ്രചരിക്കുന്നതായും കത്തിൽ പറയുന്നു.

താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ചിന്​ മൊഴി നൽകുന്നതിന്​ മുമ്പ്​ അഭിഭാഷകനെ കാണണമെന്ന്​ സസ്​പെൻഷനിലായ എസ്​.ഐയോട്​ വി.വി. ബെന്നി നിർദേശിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന്​ പിന്നാലെയാണ്​ നീക്കം. കത്തിൽ ഡി.ജി.പി ഇതേവരെ തീരുമാനം എടുത്തിട്ടില്ല. താനൂരില്‍ എം.ഡി.എം.എ കേസില്‍ എസ്.പിയുടെ കീഴിലുള്ള ഡാന്‍സഫ് പിടിച്ച സംഘത്തിലെ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ താനൂര്‍ എസ്.ഐ. കൃഷ്ണലാലിനും ഡാന്‍സഫ് സംഘത്തിനുമെതിരേ പൊലീസ് നടപടി സ്വീകരിച്ചു. ഇതിനിടെയാണ്, എസ്.ഐ കൃഷ്ണലാലുമായി വി.വി. ബെന്നി നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നത്.

നേരത്തെ, മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളും സഹോദരങ്ങളുമാ​യ റോ​ജി അ​ഗ​സ്​​റ്റി​ൻ, ആ​േ​ൻ​റാ അ​ഗ​സ്​​റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്​​റ്റി​ൻ എ​ന്നി​വരെയും ഇ​വരുടെ കാർ ഡ്രൈ​വ​ർ വി​നീ​ഷി​​നെയും 2021 ജൂലൈ 28ന് കു​റ്റി​പ്പു​റ​ത്തു​വെ​ച്ച്​ അന്നത്തെ തി​രൂ​ർ ഡി​വൈ.​എ​സ്.​പി​യാ​യ ബെന്നിയാണ് അറസ്റ്റ് ചെയ്തിരുന്നത്. അ​മ്മ മ​രി​ച്ച​ത​റി​ഞ്ഞ്​ വ​യ​നാ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ കു​റ്റി​പ്പു​റം പാ​ല​ത്തി​ന്​ സ​മീ​പം വെച്ചാണ് ഇവർ പിടിയിലായത്. തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ഇ​വ​രു​ടെ വാ​ഹ​നം കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ട​സ്ഥാ​ന​ത്തി​ലാ​യിരുന്നു ​പ്ര​തി​ക​ൾ വലയിലായത്.

കേസില്‍ മരങ്ങളുടെ കുറ്റിയും മുറിച്ചുകടത്തിയ മരത്തടിയും ചേര്‍ത്തുള്ള ഡി.എന്‍.എ പരിശോധന, ശാസ്ത്രീയ പരിശോധനകള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി സുപ്രധാനമായ പല തെളിവുകളും ശേഖരിക്കുകയും കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളുടെ സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് ബെന്നി പറയുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രതികള്‍ അന്വേഷണം വഴിതിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണസംഘത്തിൽ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.

അതേസമയം, സസ്പെൻഷനിലായ എസ്.ഐയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്​ ഡിവൈ.എസ്​.പി വി.വി. ബെന്നി ‘മാധ്യമ’ത്തോട്​ പറഞ്ഞു. ആശങ്കയിലായ എസ്​.ഐയെ സമാധാനിപ്പിക്കാനാണ്​ അങ്ങനെ പറ​ഞ്ഞതെന്നാണ്​ ബെന്നിയുടെ ഭാഷ്യം.

Tags:    
News Summary - DySP VV Benny requests to be relieved from muttil tree case investigation team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.