കണ്ണൂര്‍: മെഡിക്കല്‍ ധാര്‍മികതക്ക് വിരുദ്ധമായ നിലയിലാണ് തങ്ങളുടെ പിതാവിന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പരിചരണം കിട്ടിയതെന്ന് ഇ.അഹമ്മദ് എം.പിയുടെ മക്കള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിക്ക് കത്തയച്ചതായി ഡോ. ഫൗസിയ ഷര്‍ഷാദ്, റഈസ് അഹമ്മദ്, നസീര്‍ അഹമ്മദ് എന്നിവര്‍ പറഞ്ഞു. ഡല്‍ഹിയിലെ എം.പി ഓഫിസിലേക്കയച്ച കത്ത് ആശുപത്രിക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ് ഗുരുതര നിലയിലാണെന്നും കാണാനാവില്ളെന്നുമാണ് ഡോക്ടര്‍ ഡോ. ഫൗസിയയോടും ഭര്‍ത്താവ് ബാബു ഷര്‍ഷാദിനോടും പറഞ്ഞതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. അതീവ ഗുരുതരാവസ്ഥയിലായിട്ടും പരിചരിക്കാന്‍ മണിക്കൂറുകളോളം ജൂനിയര്‍ ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീട് മറ്റൊരു ജൂനിയര്‍ ഡോക്ടര്‍, രോഗിയെ കാണാന്‍ ആരെയും അനുവദിക്കരുതെന്ന് മുകളില്‍നിന്ന് നിര്‍ദേശമുണ്ടെന്ന് അറിയിച്ചു. പ്രോട്ടോകോള്‍ രേഖ ആവശ്യപ്പെട്ടപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി.
മകളും ഭര്‍ത്താവും വിദഗ്ധ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തിയിട്ടും ഇ.സി.എം.ഒ വിധേയമാക്കുന്നതിനുള്ള അനുമതി ചോദിക്കാതെ അത് ചെയ്യുകയാണെന്ന വിവരം തങ്ങളെ ഞെട്ടിച്ചു. ഇ.സി.എം.ഒ ചെയ്യുന്നതിനുമുമ്പ് ബ്രൈന്‍സ്റ്റം ഫങ്ഷനിങ് നോക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന ഞെട്ടിക്കുന്ന മറുപടിയാണ് കിട്ടിയത്. രാത്രി 12ന് ബ്രൈന്‍സ്റ്റം ടെസ്റ്റിനെക്കുറിച്ച് ചോദിച്ചിട്ടും രാത്രി രണ്ടിനും അത് ചെയ്തില്ല എന്ന മറുപടി ആവര്‍ത്തിച്ചു. ഇത്ര ഗുരുതരമായ താമസം എന്തിനാണുണ്ടായതെന്ന് കത്തില്‍ ചോദിക്കുന്നു.31ന് രണ്ടുമുതല്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ 12 മണിക്കൂര്‍ അഹമ്മദിന്‍െറ നെഞ്ചില്‍ മെക്കാനിക്കല്‍ കംപ്രഷന്‍ ഡിവൈസ് (ഓട്ടോപ്ളസ്) ആണ് വെച്ചിരുന്നത്.
ഹൃദയത്തെ കംപ്രസ് ചെയ്ത് ബ്ളഡ് സര്‍ക്കുലേഷന്‍ ഉണ്ടാക്കുന്ന ഈ ഉപകരണം കൂടിയാല്‍ 30-40 മിനിറ്റിലധികം ഉപയോഗിക്കാനാവില്ല. ഇതെന്തിനാണ് 12 മണിക്കൂര്‍ ഉപയോഗിച്ചത്? ശരീരത്തില്‍ അസാധാരണമായ നിറവ്യത്യാസവും ബ്ളോട്ടിങ്ങും ഉണ്ടാവാനിടയായത് 78 വയസ്സുള്ള ഒരാള്‍ക്ക് 12 മണിക്കൂര്‍ ഓട്ടോപ്ളസ് ഉപയോഗിച്ചത് കൊണ്ടല്ളേ? ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് രണ്ട് മണിക്ക് ന്യൂറോ സര്‍ജനും കാര്‍ഡിയോ സര്‍ജനും വന്ന് ‘ക്ളിനിക്കലി മരണം’ സംഭവിച്ചതിന്‍െറ വിവരണം നല്‍കിയത്. ഈ വിവരണത്തോടെയാണ് വീണ്ടും അത്യന്തം ആശങ്കാജനകമായ ചോദ്യമുയര്‍ന്നത്. ഹൃദയവും ശ്വാസകോശവും ബ്രെയിനും പ്രവര്‍ത്തിക്കാത്ത ഒരാളെയാണോ ഇ.സി.എം.ഒവിന് വിധേയമാക്കിയത്? ആശുപത്രി നടപടിയെക്കുറിച്ച വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടണമെന്നാണ് മക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.