കണ്ണൂർ: ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച് കടന്ന് കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്ത ഇ-ബുൾ ജെറ്റ് യൂട്യുബർമാരും സഹോദരങ്ങളുമായ എബിൻ, ലിബിൻ എന്നിവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ചുമത്തിയത് ഗുരുതര നിയമലംഘനങ്ങൾ. വിവിധയിനത്തിൽ 42,000 രൂപയാണ് പിഴയീടാക്കിയത്. ഇവർ ഉപയോഗിച്ചിരുന്ന വെള്ള നിറത്തിലുള്ള വാനിെൻറ നിറം മാറ്റിയ നിലയിലായിരുന്നു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ നിറം അനുമതിയില്ലാതെ മാറ്റുന്നത് നിയമലംഘനമാണ്. വാനിൽ പുറത്തേക്ക് തള്ളിനിക്കുന്ന നിലയിൽ പുറകിൽ സൈക്കിൾ കെട്ടിവെച്ചിരുന്നു. മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള നിയമലംഘനമാണിത്.
അനുവദനീയമല്ലാത്ത ലൈറ്റുകളും സ്റ്റിക്കറുകളും വണ്ടിയിൽ കണ്ടെത്തി. ഗ്ലാസുകളിൽ അടക്കം സ്റ്റിക്കർ പതിച്ചിരുന്നു. എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുംവിധത്തിലുള്ളതാണ് ലൈറ്റുകൾ.
വാഹനത്തിെൻറ നികുതി അടക്കുന്നതിലും കുറവുവരുത്തി. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ-ബുൾ ജെറ്റിെൻറ 'നെപ്പോളിയൻ' എന്ന പേരിലുള്ള വാൻ കഴിഞ്ഞദിവസമാണ് മോേട്ടാർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഒമ്പത് നിയമലംഘനങ്ങളാണ് വാഹനത്തിനെതിരെ ചുമത്തിയത്. എബിെൻറ ഉടമസ്ഥതയിലാണ് വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.