കാസർകോട്: എസ്. രാജേന്ദ്രൻ എം.എൽ.എയുടെ മോശം പരാമർശനത്തിന് ഇരയായ ദേവികുളം സബ് കലക്ടർ രേണു രാജിനെ പിന്തുണച്ച് റവന ്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മൂന്നാറിലെ അനധികൃത കെട്ടിട നിർമാണം തടഞ്ഞ സബ് കലക്ടറുടെ നടപടി നിയമാനുസൃതമെന്ന് മന്ത്രി പറഞ്ഞു.
സബ് കലക്ടർക്ക് റവന്യൂ വകുപ്പിന്‍റെ പിന്തുണയുണ്ട്. ഹൈകോടതി വിധി നടപ്പാക്കാനാണ് സബ് കലക്ടർ നോക്കിയത്. കോടതി വിധിയുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എയുടെ ഭാഗത്തെ വീഴ്ചയെപ്പറ്റി പറയുന്നില്ല. അത് അവർ പരിശോധിക്കട്ടെ എന്നും ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.