തിരുവനന്തപുരം: വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാൻ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് സഹതാപം േതാന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ മന്ത്രി സഭയിൽ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. ഡിസംബർ ആറിന് യു.ഡി.എഫ് പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദർശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കോൺഗ്രസുമായി കൂട്ടായ്മ വേണമെന്ന സി.പി.െഎ നിലപാട് ദേശീയ തലത്തിൽ ശരിയാണ്. എന്നാൽ സംസ്ഥാന തലത്തിൽ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. മുന്നണി വിപുലീകരണത്തെ കുറിച്ച് നിലവിൽ ആലോചനയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.