ജയരാജൻ കുറ്റം സമ്മതിച്ചു: ബാബുവിനെതിരെ ആരോപണം മാത്രമെന്ന്​ ഉമ്മൻചാണ്ടി

കോട്ടയം: ബന്ധു നിയമന വിവാദത്തില്‍ കുറ്റം ചെയ്തതായി ജയരാജനു തന്നെ ബോധ്യമുണ്ടെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  ഇ.പി ജയരാജന്‍ തെറ്റ്​ സമ്മതിച്ച്​ മന്ത്രിസ്ഥാനം രാജിവെച്ചതു മൂലം സി.പി.എമ്മിനുണ്ടായ നാണക്കേട് യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമാണ്​ ഇപ്പോൾ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി പരാമര്‍ശം ഹൈകോടതി സ്‌റ്റേ ചെയ്തതിനാലാണ് ബാബുവി​െൻറ  രാജി സ്വീകരിക്കാതിരുന്നത്. ബാബുവിനെതിരെ ആരോപണം മാത്രമാണുണ്ടായിരിക്കുന്നത്​. എന്നാൽ ജയരാജ​െൻറ കാര്യത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അദ്ദേഹത്തിനു പോലും ബോധ്യപ്പെട്ടു. ജയരാജൻ  തെറ്റു സമ്മതിച്ചുവെന്നാണ്​  പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. ഇങ്ങനെ സ്വയം സമ്മതിക്കുന്ന കാര്യവും ആരെങ്കിലും ഉന്നയിക്കുന്ന ആരോപണവും ഒന്നായി കാണാന്‍ സാധിക്കില്ല. നാണക്കേട്​ മറക്കാൻ യു.ഡി.എഫിനെ പഴിചാരാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    
News Summary - E P Jayarajan admitted his mistakes- Oomen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.