തിരുവനന്തപുരം: ഡോക്ടർമാരെ അവഹേളിക്കുന്ന ശമ്പള പരിഷ്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി നിസ്സഹകരണ സമരത്തിലേക്ക്. ഫോൺ വഴി ചികിത്സ തേടാനുള്ള സംവിധാനമായ ഇ-സഞ്ജീവനിക്ക് പുറെമ എല്ലാവിധ ഓൺലൈൻ മീറ്റിങ്ങുകളും പരിശീലന പരിപാടികളും തിങ്കളാഴ്ച മുതൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കരിക്കും.
ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ഒക്ടോബർ 15 മുതൽ എല്ലാ അവലോകന യോഗങ്ങളും വി.ഐ.പി ഡ്യൂട്ടിയുമടക്കം ബഹിഷ്കരിക്കാനും തീരുമാനമുണ്ട്. നവംബർ ഒന്നു മുതൽ സെക്രേട്ടറിയറ്റിന് മുന്നിൽ നിൽപ് സമരവും ആരംഭിക്കും. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി നവംബർ 16ന് ഡോക്ടർമാർ കൂട്ട അവധിയെടുക്കും. കോവിഡ് മഹാമാരി സമയത്തും രോഗീപരിചരണത്തിന് പ്രാധാന്യം നൽകി സംസ്ഥാനത്തെ രക്ഷിച്ച ഡോക്ടർമാരെ അവഹേളിക്കുന്ന നയങ്ങളിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. വിഖ്യാതമായ കേരള മോഡൽ പൊതുജനാരോഗ്യ സംവിധാനത്തിെൻറ നെടുംതൂണായി പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ഈ മഹാമാരി കാലത്ത് നേരിടേണ്ടി വന്നത് വലിയ അവഗണനയാണ്.
കടുത്ത മാനസിക സമ്മർദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയിെല്ലന്ന് മാത്രമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർധനക്കുപകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും ആനുകൂല്യങ്ങളും നിഷേധിക്കുകയുമാണ്. ആത്മാർഥമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ അപമാനിക്കുന്നതിന് തുല്യമാണിത്. എൻട്രി േകഡറിലെ അടിസ്ഥാനശമ്പളം വെട്ടിക്കുറച്ചതും പേഴ്സനൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തുകളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും ഇതിൽ ചിലത് മാത്രമാണെന്നും ഡോ. വിജയകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.