പാലക്കാട്: നിയസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇ.ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്‍റെ സേവനമുണ്ടാകുമെന്ന് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നെന്നും ഇനിയങ്ങോട്ട് അതിനാകും പരിഗണനയെന്നും ഇ.ശ്രീധരൻ പറഞ്ഞു. എതിർസ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിൽ വിളിച്ച് വികസനപ്രവർത്തനങ്ങളിൽ സഹായം അഭ്യർഥിച്ചു. സമഗ്രമായ അടിസ്ഥാന വികസനമാണ് ലക്ഷ്യം. നഗരസഭ അംഗങ്ങളുമായി വിഷയം ചർച്ച ചെയ്യുമെന്നും ശ്രീധരൻ പറഞ്ഞു.
''പരാജയത്തിൽ ആരെയും കുറ്റം പറയാനില്ല. എല്ലാവരും നന്നായി പ്രവർത്തിച്ചു. രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടാകാം. വിജയവും തോൽവിയും ഒരുപോലെ കാണുന്നു. ലീഡ് നില ഉയർന്നപ്പോൾ അത്യാഹ്ലാദവും താഴ്ന്നപ്പോൾ വലിയ നിരാശയുമുണ്ടായില്ല. ഭാരതപ്പുഴയുെട നവീകരണത്തിനുള്ള ഫ്രൻഡ്്സ് ഓഫ് ഭാരതപ്പുഴയുടെ പ്രവർത്തനത്തിന് പരമാവധി സമയം ചെലവഴിക്കും'' -ശ്രീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.