മുല്ലപ്പെരിയാറിൽ പുതിയ ഡാം 50 വർഷം കഴിഞ്ഞ് മതിയെന്ന് ഇ.ശ്രീധരൻ

കൊച്ചി: മുല്ലപ്പെരിയാറിൽ പുതിയ ഡാം ഇപ്പോൾ അനിവാര്യമല്ലെന്ന് ഇ.ശ്രീധരൻ. 50 വർഷം കഴിഞ്ഞ് മാത്രം പുതിയ ഡാം മതിയെന്നും ഇ.ശ്രീധരൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണം. ഈ തുരങ്കങ്ങളിലൂടെ തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചാൽ പുതിയ ഡാമിന്റെ ആവശ്യമില്ല. ഇങ്ങനെ കൊണ്ടുപോകുന്ന ജലം ശേഖരിക്കാൻ തമിഴ്നാട് ചെറിയ സംഭരണികൾ പണിയണമെന്നും ഇ.ശ്രീധരൻ ആവശ്യപ്പെട്ടു.

4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്ന് ഇ ശ്രീധരൻ‌ പറഞ്ഞു. ഡാം നിർമാണം ചെലവേറിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

വയനാട് ഉരുൾപ്പൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നു. ഡാം ഡീ കമീഷൻ ചെയ്യണമെന്നും പുതിയ ഡാം വേണമെന്നും ആവശ്യം ഉയർന്നിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.

Tags:    
News Summary - E Sreedharan said that a new dam in Mullaperiyar is enough after 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.