തിരുവനന്തപുരം: കെ. റെയിൽ പദ്ധതി സംബന്ധിച്ച് നടത്തുന്ന സംവാദം പ്രഹസനമെന്ന് ഡി.എം.ആർ.സി മുൻ എം.ഡി ഇ. ശ്രീധരൻ. സംവാദം കൊണ്ട് സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. റെയിൽ പദ്ധതിയെ എതിർക്കുന്നവരുടെ ശബ്ദം കേൾപ്പിക്കണമായിരുന്നു. സംവാദത്തിൽ നിന്ന് അലോക്വർമ അടക്കമുള്ളവർ പിന്മാറാൻ പാടില്ലായിരുന്നുവെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദങ്ങൾക്കിടെയാണ് കെ. റെയിൽ അധികൃതർ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സംവാദം സംഘടിപ്പിക്കുന്നത്. മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ, ഡോ. കുഞ്ചെറിയ പി. ഐസക്, എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും പദ്ധതിയെ എതിർത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി. മേനോനും സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.