തിരുവനന്തപുരം: പൂര്‍ണമായി ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് മാറിയ കേരള നിയമസഭ ആദ്യമായി ഇ-വോട്ടിങ് നടത്തി ചരിത്രം കുറിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയമാണ് ഡിജിറ്റല്‍ വോട്ടിലൂടെ പാസാക്കിയത്.
എല്ലാ അംഗങ്ങളുടെയും ഇരിപ്പിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനിലെ വിന്‍ഡോയില്‍ തെളിയുന്ന 'യെസ്, നോ'ഓപ്ഷനുകളിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചക്കു ശേഷം വ്യാഴാഴ്ച നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ ഇ-വോട്ടിങ് പ്രഖ്യാപിച്ചത്. ആദ്യം റിഹേഴ്സലായിരുന്നു. എന്നാല്‍, റിഹേഴ്സലില്‍ പല അംഗങ്ങളുടെയും വോട്ട് സ്ക്രീനില്‍ തെളിഞ്ഞില്ല. തുടര്‍ന്ന് വീണ്ടും റിഹേഴ്സല്‍ ആകാമെന്ന് സ്പീക്കര്‍ അറിയിച്ചു.
രണ്ടാം തവണയാകട്ടെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റോഷി അഗസ്റ്റ്യൻ എന്നിവരുടെ കമ്പ്യൂട്ടറില്‍ വോട്ട് ചെയ്യേണ്ട വിന്‍ഡോ തെളിഞ്ഞില്ല. അനുകൂലിക്കുന്നവര്‍ 70, എതിര്‍ക്കുന്നവര്‍ 32 എന്നനിലയാണ് ദൃശ്യമായത്. തുടര്‍ന്ന് തകരാറുകള്‍ പരിഹരിച്ച് വോട്ടിങ്ങിലേക്ക് കടന്നു. നിശ്ചിത സമയമായ 40 സെക്കൻഡില്‍ പ്രമേയത്തെ അനുകൂലിച്ച് 75 പേരും എതിര്‍ത്ത് 32 പേരും വോട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.