സ്വർണത്തിന്​ ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു

കൊ​ച്ചി: സ്വ​ർ​ണ​വും വി​ല​യേ​റി​യ ര​ത്ന​ങ്ങ​ളും ഒ​രു സ്ഥ​ല​ത്തു​നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ഇ-​വേ ബി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഇ-​വേ ബി​ൽ ത​യാ​റാ​ക്കു​ന്ന​തി​ന്​ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം മ​ര​വി​പ്പി​ച്ച്​ ജി.​എ​സ്.​ടി ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

വ്യാ​പാ​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ത്തു​ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ൽ വി​ല​യു​ള്ള സ്വ​ർ​ണം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ്​ ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ ഇ-​വേ ബി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. തീ​രു​മാ​ന​ത്തി​നെ​തി​രെ തു​ട​ക്കം​മു​ത​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ നി​ല​വി​ലെ വി​ല​യ​നു​സ​രി​ച്ച്​ 35 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന 500 ​ഗ്രാം ​സ്വ​ർ​ണം കൈ​വ​ശം വെ​ക്കാ​മെ​ന്നി​രി​ക്കെ പ​ത്തു​ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള സ്വ​ർ​ണ​ത്തി​ന്​ വ്യാ​പാ​രി​ക​ൾ​ക്ക്​ ഇ-​വേ ബി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ക​ള്ള​ക്ക​ട​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വി​മ​ർ​ശ​നം.

പ​ത്തു​ല​ക്ഷം പ​രി​ധി ഒ​ഴി​വാ​ക്കി 500 ഗ്രാം ​സ്വ​ർ​ണ​ത്തി​ന്​ മു​ക​ളി​ൽ എ​ന്നാ​ക്ക​ണ​മെ​ന്ന്​ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (എ.​കെ.​ജി.​എ​സ്.​എം.​എ) ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - E-way bill for gold: Notification frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.